Malayalam lyrics
പൊൻ കസവു ഞൊറിയും പുതുനിലാവാം കളഭമുഴിഞ്ഞു സ്വർഗ്ഗം തുറന്നു വരും സ്വപ്നം മധുമധുര മന്ദാര മലർ ചൊരിഞ്ഞു മിഴികളിലഴകിൻ മഷിയെഴുതൂ നീ ഹൃദയമൃദംഗം തരളിതമാക്കൂ പുതിയൊരു പുളകം പൂത്തു വിടർന്നൂ സരിഗമ രിഗപധ സ ഗരിസാ ജീവരാഗ മധുലഹരിയിതാ സ്നേഹമെന്ന മണിശലഭമിതാ പൂണാരത്തിൻ പുളകമിതാ കുറുമൊഴി മുല്ലപൂക്കളിതാ ഒന്നായ് പാടാം... കതിരണി മലരേ കളിയാടൂ കരളുകൾ കുളിരും കഥ പാടൂ പുതിയൊരു പുളകം പൂത്തു വിടർന്നൂ സരിഗമ രിഗപധ സ ഗരിസാ പ്രാണനാളമൊരു മുരളികയായ് നൃത്തതാള ജതി ഉണരുകയായ് പോരൂ പോരൂ മനസ്സുകളേ പുതിയൊരു പൂവിൻ തേനുണ്ണാൻ ഒന്നായാടാൻ... ഒരു നവലോകം വിരിയുന്നു ഓമൽ ചിറകുകൾ വിടരുന്നു പുതിയൊരു പുളകം പൂത്തു വിടർന്നൂ സരിഗമ രിഗപധ സ ഗരിസാ പൊൻ കസവു ഞൊറിയും പുതുനിലാവാം കളഭമുഴിഞ്ഞു സ്വർഗ്ഗം തുറന്നു വരും സ്വപ്നം മധുമധുര മന്ദാര മലർ ചൊരിഞ്ഞു മിഴികളിലഴകിൻ മഷിയെഴുതൂ നീ ഹൃദയമൃദംഗം തരളിതമാക്കൂ പുതിയൊരു പുളകം പൂത്തു വിടർന്നൂ സരിഗമ രിഗപധ സ ഗരിസാ
Song video
Song details
Music: മോഹൻ സിത്താര
Raaga: മോഹനം
Film/album: ജോക്കർ
- Singer: കെ എസ് ചിത്രകോറസ്
- Film / album: ജോക്കർ
- Composer: മോഹൻ സിത്താര
- Lyricist: യൂസഫലി കേച്ചേരി