Malayalam lyrics
പൊൻ കസവു ഞൊറിയും പുതു നിലാവാ കളഭമുഴിഞ്ഞു സ്വർഗ്ഗം തുറന്നു വരും സ്വപ്നം മധു മധുര മന്ദാര മലർ ചൊരിഞ്ഞു മിഴികളിലഴകിൻ മഷിയെഴുതൂ നീ ഹൃദയ മൃദംഗം തരളിതമാക്കൂ പുതിയൊരു പുളകം പൂത്തു വിടർന്നൂ സരിഗമ രിഗപധ സ ഗരിസാ ജീവരാഗ മധു ലഹരിയിതാ സ്നേഹമെന്ന മണി ശലഭമിതാ (2) കൂടാരത്തിൻ പുളകമിതാ കുറുമൊഴി മുല്ലപൂക്കളിതാ (2) ഒന്നായ് പാടാം കതിരണി മലരേ കളിയാടൂ കരളുകൾ കുളിരും കഥ പാടൂ പുതിയൊരു പുളകം പൂത്തു വിടർന്നൂ സരിഗമ രിഗപധ സ ഗരിസാ പ്രാണനാളമൊരു മുരളികയായ് നൃത്ത താള ജതി ഉണരുകയായ് (2) പോരൂ പോരൂ മനസ്സുകളേ പുതിയൊരു പൂവിൻ തേനുണ്ണാൻ (2) ഒന്നായാടാൻ ഒരു നവലോകം വിരിയുന്നു ഓമൽ ചിറകുകൾ വിടരുന്നു പുതിയൊരു പുളകം പൂത്തു വിടർന്നൂ സരിഗമ രിഗപധ സ ഗരിസാ
Song video
Song details
Music: മോഹൻ സിത്താര
Raaga: മോഹനം
Film/album: ജോക്കർ
- Singer: പി ജയചന്ദ്രൻകെ എസ് ചിത്ര
- Film / album: ജോക്കർ
- Composer: മോഹൻ സിത്താര
- Lyricist: യൂസഫലി കേച്ചേരി