Malayalam lyrics
പോക്കുവെയിൽ ചാഞ്ഞുപോകുമീ രാവഴിയിലൂടെ വന്നു നീ തൂനിലാവിൻ നാദതന്ത്രിയിൽ മേഘരാഗം മീട്ടി നിന്നു നീ മേഘരാഗം മീട്ടി നിന്നു നീ കാറ്റിലാടും ആറ്റുവഞ്ചിതൻ പൂത്തിരണ്ട തേനലിഞ്ഞൊരീ കാട്ടരുവി കൂട്ടിനാരെയോ തേടിത്തേടീ യാത്രപോകവേ തേടിത്തേടീ യാത്രപോകവേ എണ്ണിയെണ്ണി ഞാൻ നടന്നു നിൻ തൂമിഴി പുരണ്ടു നോവുവാൻ (2) അന്യനായ് ഞാൻ അന്യനായി ഞാൻ നടന്നുനിൻ ചേവടി പുതഞ്ഞ താരയിൽ ചേവടി പുതഞ്ഞ താരയിൽ കണ്ണിലുണ്ണിക്കാറ്റു വന്നു നിൻ കാതിൽ ചൊന്നതെന്തു കൈതവം (2) എൻ ഹൃദയരാഗനോവുകൾ കണ്ടറിഞ്ഞ സാന്ത്രനം കണ്ടറിഞ്ഞ സാന്ത്രനം ( പോക്കുവെയിൽ)
Song video
Song details
Music: ജോൺസൺ
Film/album: നവാഗതർക്ക് സ്വാഗതം
- Singer: വിജയ് യേശുദാസ്മഞ്ജരി
- Film / album: നവാഗതർക്ക് സ്വാഗതം
- Composer: ജോൺസൺ
- Lyricist: അനിൽ പനച്ചൂരാൻ