Malayalam lyrics
പനിനീർപ്പൂവിതളിൽ തേങ്ങി പാവം വനശലഭം നിലയറിയാതെ കഥയറിയാതെ രാവറിയാതെ പകലറിയാതെ (പനിനീർ) ഈ വഴിയിൽ വെറുമന്യനെപ്പോലെ ഞാനും കദനമുരുകി നിൽപ്പൂ (ഈ വഴിയിൽ) കൈവഴികൾ വേർപിരിയുന്നൂ കേഴുന്നൂ തീരം ഇരുളലയിൽ മറയുന്നൂ സ്വർണരഥം മൂകമായ് സന്ധ്യാരാഗം (പനിനീർ) സൂര്യമുഖം കനവിൽ കണികാണൂം പൂവേ ഉദയമരികെ നിൽക്കേ ചന്ദ്രികയിൽ ഇന്നെന്തിനു നീ വിടരുന്നൂ വെറുതെ ഓർമ്മകളിൽ വിങ്ങുന്നൂ പ്രിയഹൃദയം മൂകമീ യമുനാ തീരം (പനിനീർ)
Song video
Song details
Music: ജോൺസൺ
Film/album: ഉദ്യാനപാലകൻ
- Singer: കെ ജെ യേശുദാസ്
- Film / album: ഉദ്യാനപാലകൻ
- Composer: ജോൺസൺ
- Lyricist: കൈതപ്രം