Malayalam lyrics
പഞ്ചവർണ്ണ പൈങ്കിളിക്ക് കണ്ണിലെന്തേ കള്ളനാണം സുറുമ എഴുതീലേ ഇരുന്നൊരുങ്ങില്ലേ ആലിമാലി മേട്ടിലൂടെ വെണ്ണിലാവിൻ തേരിലേറി ആലിമാലി മേട്ടിലൂടെ വെണ്ണിലാവിൻ തേരിലേറി മാരൻ നിന്നെ കാണാൻ വരുമല്ലോ ഓ [ പഞ്ചവർണ്ണ.... മണിമാറിലോ മാൻപേടകൾ മണിതാലിയിൽ നിറമംഗലം കുളിരലകൾ ചിരിതൂകുമ്പോൾ കാറ്റലകൾ കളിപറയുമ്പോൾ മെയ്യോട് മെയ് ചേർന്നുപോയ് ഞാൻ പുന്നാര മണവാട്ടി നീചൊന്ന കിന്നാരം പുന്നാര മണവാട്ടി നീചൊന്ന കിന്നാരം അഴകിന്റെ നിറനാഴിനിറയെ മണിമുത്ത് പൊഴിയുന്നപോലെ [ പഞ്ചവർണ്ണ.... കളിതോഴിമാർ കണ്ടെങ്കിലോ കളിയാക്കുവാൻ വന്നെങ്കിലോ മിസരി പൊന്നായിരമിതേ മുഹബത്തിൻ തെളിമഴല്ലേ നാമിന്നു പുതുമോടിയല്ലേ ബദറുൽ മുനീറിന്റെ പാട്ടൊന്നു പാടണ്ടേ ബദറുൽ മുനീറിന്റെ പാട്ടൊന്നു പാടണ്ടേ ഇനിയെന്നുമൊന്നാണ് നമ്മൾ ബഹറിന്റെ പൊരുളാണ് നമ്മൾ [ പഞ്ചവർണ്ണ.....
Song details
Music: രാജാമണി
Film/album: സുൽത്താൻ ഹൈദരാലി
- Singer: ഉണ്ണി മേനോൻസ്വർണ്ണലത
- Film / album: സുൽത്താൻ ഹൈദരാലി
- Composer: രാജാമണി
- Lyricist: കൈതപ്രം