Malayalam lyrics
പഞ്ചമിചന്ദ്രിക പോറ്റി വളർത്തിയ മാനത്തെ മാൻകിടാവേ പ്രിയസഖി നിയാരോ സഫലം ദേവി നിൻ ജന്മം സ്നേഹമയം അല്ലിമലർക്കാവിൽ കൂത്തു കാണാൻ വന്നോരമ്പലപ്പൈങ്കിളിയേ പ്രിയസഖി നിയാരോ സഫലം ദേവി നിൻ ജന്മം സ്നേഹമയം താമരമാലയുമായി നീ മെല്ലെ ചേർന്നു നിന്നില്ലേ ചുംബനത്തേൻ നുകർന്നില്ലേ നാം സാന്ത്വനമായ് നിറഞ്ഞില്ലേ കുളിർ വീണരാവുകളിൽ പനിനീരു പെയ്യുമ്പോൾ ഏതോ കനവിൽ നാം ചേർന്നലിഞ്ഞില്ലേ പഞ്ചമിചന്ദ്രിക പോറ്റി വളർത്തിയ മാനത്തെ മാൻകിടാവേ പ്രിയസഖി നിയാരോ സഫലം ദേവി നിൻ ജന്മം സ്നേഹമയം ജീവിതനദിയൊഴുകുമ്പോൾ പൊന്നലയിളകുമ്പോൾ പ്രണയനിലാമഴയിൽ മുങ്ങി ഒഴുകി മധുവിധു കാലം പുതുനാമ്പുണരുന്നു ഒരു കുഞ്ഞുണരുന്നു കരളിൽ ആശാലത പൂത്തുലയുന്നു പഞ്ചമിചന്ദ്രിക പോറ്റി വളർത്തിയ മാനത്തെ മാൻകിടാവേ പ്രിയസഖി നിയാരോ പ്രിയസഖി നിയാരോ സഫലം ദേവി നിൻ ജന്മം സ്നേഹമയം
Song video
Song details
Music: എസ് പി വെങ്കടേഷ്
Film/album: കുടുംബസ്നേഹം
- Singer: കെ ജെ യേശുദാസ്
- Film / album: കുടുംബസ്നേഹം
- Composer: എസ് പി വെങ്കടേഷ്
- Lyricist: കൈതപ്രം