Malayalam lyrics
പമ്പയൊഴുകുന്നൂ… പാലാഴിയൊഴുകുന്നൂ… സ്വാമിനാമം പാടി ദക്ഷിണ ഗംഗയൊഴുകുന്നൂ… ഹരിഹരാത്മജനയ്യനയ്യൻ വാണിടും മലതേടിയെത്തും പതിതരെ വരവേറ്റു സ്വാഗത ഗീതി പാടുന്നൂ… തരളമാനസരായ് കരിന്തുകിൽ ചാർത്തിയും വ്രതശുദ്ധിയോടിരു മുടിയുമേന്തി കരികൾ മേവിടു മടവിതാണ്ടുമ്പോൾ രാമചന്ദ്രപദാരവിന്ദം പൂത്തൊരാ പുളിനം നമിച്ചിഹ ശാന്തിയേകും ജലധിയിൽ നീരാടി നില്ക്കുന്നൂ, പുണ്യം പൂവിടും പടിയേറുവാൻ കുളിർ മാലചാർത്തുന്നൂ കളകളാരവശരണമാധുരി തൂകിയും ചരിതങ്ങൾ വാഴ്ത്തിയു- മമൃതമായൊഴുകുന്നൊരാവഴി തൊഴുതു നീങ്ങുമ്പോൾ ഉണരുമേതുമനസ്സിലും ശബ- രീശ കീർത്തനസാധകം, അതു കേട്ടു കാനനഭൂമിയും പുള- കാർദ്രയാകുന്നൂ, ഞാനും ആ സ്വരത്തിലലിഞ്ഞു താനേ നീലിയേറുന്നൂ
Song details
Music: ബിനു ഷിർദ്ദിക്
Film/album: എന്റെ സ്വാമി
- Singer: വിത്സ്വരാജ്
- Film / album: എന്റെ സ്വാമി
- Composer: ബിനു ഷിർദ്ദിക്
- Lyricist: ജി നിശീകാന്ത്