Malayalam lyrics
ആ.... ആ പകൽ മായുന്നു മഞ്ഞുള്ള സായാന്നമായ് ഇതൾമൂടുന്നു നിന്നോർമ്മ സംഗീതമായ് വഴിയോരങ്ങളിൽ മിഴിതേടുന്നുവോ വെറുതേ വീണ്ടുമേതോ പ്രിയസംഗമം മനസിൽ വിങ്ങുമേതോ മൃതുപഞ്ചമം ആ....ആ...ആ മേഘങ്ങൾമേയും നീലാബരം വെൺപ്രാവുറങ്ങും പൂഞ്ചില്ലയായ് കൊതിയൊടെ കാണും കനവോടെ നീ കുറുകാതുറങ്ങും കുളുർരാത്രി നീയുംവാ ഓ തമ്മിൽതമ്മിൽ പൊന്നും പൂവും ഓ കൈമാറുമ്പോൾ അറിയാതെ ഉളളം കുളിരുന്നുവോ [ പകൽമായുന്നു.. തൂമുത്തുതുന്നും താരാഗണം പൂവാടിതേടും പൂന്തേൻകണം മഴവില്ലിനാളും നിറമോടെ നീ മനതാരിലെന്നും തെളിയില്ലയോ മുമ്പിൽമൂളും ഓ വീണയ്ക്കുള്ളിൽ കാലംതേടും ഓ ശ്രീരാഗംപോൽ ഇടറാതെ എന്നിൽ പടരുന്നു നീ [ പകൽമായുന്നു....
Song details
Music: ടോമിൻ ജെ തച്ചങ്കരി
Film/album: ബോക്സർ
- Singer: കെ ജെ യേശുദാസ്
- Film / album: ബോക്സർ
- Composer: ടോമിൻ ജെ തച്ചങ്കരി
- Lyricist: ബിച്ചു തിരുമല