Malayalam lyrics
പിണങ്ങാനൊരു നിമിഷം ഓ... പിണങ്ങാനൊരു നിമിഷം വീണ്ടുമിണങ്ങാനരനിമിഷം എന്റെ പെണ്ണിന്റെ മനസ്സും പ്രണയനിലാവും ചിരിക്കാനൊരു നിമിഷം പിണങ്ങാനൊരു നിമിഷം വീണ്ടുമിണങ്ങാനരനിമിഷം സ്വപ്നത്തിന്‍ മരതകദ്വീപില്‍ ഇനി മധുവിധുയാമങ്ങൾ ഓ... രാവിന്റെ പൊന്‍കളിത്തോണി നമുക്കക്കരെയിക്കരെ പോകാൻ പൂക്കളും കിളികളും തോഴിമാര് പാര്‍ക്കാൻ ചന്ദനത്താഴ്വാരം (പിണങ്ങാനൊരു...) ആലിലയഴകുള്ള താലി നല്ല മഞ്ഞിലപ്പൂങ്കോടി കനവില്‍ മംഗല്യവിളക്ക് നമുക്കാവണിയാറ്റില്‍ നീരാട്ട് ആടാനാതിരയൂഞ്ഞാല് കണിപ്പൊന്‍പണം കൈനീട്ടം (പിണങ്ങാനൊരു...)
Song details
Music: കൈതപ്രം
Raaga: മോഹനം
Film/album: ആറാം ജാലകം
- Singer: എടപ്പാൾ വിശ്വം
- Film / album: ആറാം ജാലകം
- Composer: കൈതപ്രം
- Lyricist: കൈതപ്രം