Malayalam lyrics

പിൻനിലാവിൻ പൂ വിടർന്നു പൊൻവസന്തം നോക്കി നിന്നൂ
ശാരദേന്ദുമുഖീ ഇന്നെൻ പ്രേമസായൂജ്യം (പിൻനിലാവിൻ)
താമസിക്കാൻ തീർത്തു ഞാൻ രാസകേളീമന്ദിരം
ഓമലേ ഞാൻ കാത്തു നിൽപ്പൂ നിന്നെ വരവേൽക്കാൻ
എവിടെ നിൻ വല്ലകീ എവിടെ നിൻ നൂപുരം
ഒന്നു ചേരാൻ മാറോടു ചേർക്കാൻ എന്തൊരുന്മാദം  (പിൻനിലാവിൻ)
കൊണ്ടുപോകാം നിന്നെയെൻ പിച്ചകപ്പൂപ്പന്തലിൽ
താരഹാരം ചാർത്തി നിന്നെ ദേവവധുവാക്കാം
അണിനിലാപ്പീലികൾ പൊഴിയുമീ ശയ്യയിൽ
വീണുറങ്ങാമാവോളമഴകിൻ തേൻകുടം നുകരാം   (പിൻനിലാവിൻ)

Song video

Watch on YouTube

Song details

Music: ജോൺസൺ

Film/album: വീണ്ടും ചില വീട്ടുകാര്യങ്ങൾ