Malayalam lyrics

പാടുവാനൊരു വീണയും
കൂടെ നിന്‍ പ്രിയതോഴിയും
വെണ്ണിലാവും പൂക്കളും
വിണ്ണു മണ്ണില്‍ വന്നുവോ

പാടുവാനൊരു വീണയും
കൂടെ എൻ പ്രിയതോഴിയും
വെണ്ണിലാവും പൂക്കളും
വിണ്ണു മണ്ണില്‍ വന്നുവോ

ഓരായിരം പൊന്‍പൂവുമായി
ഓമല്‍ക്കിനാവേ നീ പോരുമോ
എന്‍ നെഞ്ചിലും നിന്‍ നെഞ്ചിലും
ഓളം തുളുമ്പുന്നു പ്രേമാമൃതം
രാഗമേഘം പെയ്തതോ
മാരിചാപം നെയ്തതോ
പ്രാണനാകും വേണുവില്‍
പാടു നീയെൻ ഗായകാ
(പാടുവാനൊരു വീണയും)

ദാഹങ്ങളും മോഹങ്ങളും
പൂമാലയായി നീ കോർക്കുമോ
എന്‍ കണ്ണിലും നിന്‍ കണ്ണിലും
നീന്തിക്കളിക്കുന്ന സ്വപ്നങ്ങളില്‍
ഇന്ദ്രനീലം കണ്ടു ഞാൻ
ഇഷ്ടഗാനം കേട്ടു ഞാന്‍
ഒന്നുചേര്‍ന്നു നമ്മളും
നമ്മള്‍ പുല്‍കും സ്വപ്നവും
(പാടുവാനൊരു വീണയും)

Song video

Watch on YouTube

Song details

Music: ഉഷ ഖന്ന

Film/album: പുത്തൂരം പുത്രി ഉണ്ണിയാർച്ച