Malayalam lyrics
പാതിരാവില്‍ പൂങ്കിനാവില്‍ വെൺനിലാവുപോലുദിച്ച പെണ്ണേ തേൻതുളുമ്പും പൊൻവസന്തം മുത്തുമാറിലേറിവന്നതെന്തേ അതിരു മായുമീ രാത്രിയില്‍ ഹായ് കുളിരു പെയ്യുമീ വേളയില്‍ മദനലഹരിയോടെ മധുരപാനപാത്ര- മേന്തിയാടിവാ (പാതിരാവില്‍...) തണ്ടുലഞ്ഞ താമരക്കുരുന്നെ നിന്നെ മുത്തമിട്ടുണർത്തിടട്ടെ ഞങ്ങള്‍ മുത്തണിചിലങ്കയിട്ട കാലില്‍ ഹായ് മുല്ലമൊട്ടു പോലെവീഴുമിന്നു ഞങ്ങള്‍ ഓ വിലാസരൂപിണീ അനംഘമോഹിനീ കിളുന്നു മോഹതാളമായ് തലോടുവാന്‍ വരൂ മദനലഹരിയോടെ മധുരപാനപാത്ര- മേന്തിയാടിവാ (പാതിരാവില്‍...) കൂടുകെട്ടി മുന്നില്‍ വന്ന പൊന്നേ നിന്റെ ചക്കരകുടത്തില്‍ ഞങ്ങള്‍ വീണു മത്തുകൊണ്ട് നൃത്തമിട്ടു പാടും ഞങ്ങള്‍ ചെത്ത് പിള്ളേര് ഒത്തുചേര്‍ന്നു കൂടാം മനോഹരീ വരൂ വിമോഹിനീ വരൂ വിനോദതാളമാടുവാന് വികാരവീഥിയില് മദനലഹരിയോടെ മധുരപാനപാത്ര- മേന്തിയാടിവാ (പാതിരാവില്‍...)
Song video
Song details
Music: എസ് പി വെങ്കടേഷ്
Film/album: ജെന്റിൽമാൻ സെക്യൂരിറ്റി
- Singer: എസ് പി ബാലസുബ്രമണ്യം
- Film / album: ജെന്റിൽമാൻ സെക്യൂരിറ്റി
- Composer: എസ് പി വെങ്കടേഷ്
- Lyricist: കൈതപ്രം