Malayalam lyrics
പാതിരാ തെന്നലായ് പാടാം ഞാൻ താലാട്ടൂഞ്ഞാലാടാം സ്നേഹ പൂങ്കാവിൽ നീയുറങ്ങ് നീലാമ്പൽ പൂമുത്തേ നീയുറങ്ങെൻ കണ്മണിയേ ( പാതിരാ..) പാവമീ പൂങ്കരൾ തൊട്ടുണർത്തീ നീയങ്ങു ദൂരേയ്ക്കു പോകയാണോ കുഞ്ഞിക്കാറ്റേ ശ്യാമ രാത്രിയിൽ (പാവമീ..) മായല്ലേ പൂത്തുമ്പീ കന്നിത്താമര പൂവിതൾ തുമ്പീ ദു:ഖത്തിൻ ചൂടിൽ നീ വാടല്ലേ ( പാതിരാ..) നെഞ്ചിലെ തേൻ കിളി കൂടണഞ്ഞൂ താഴ്വാരങ്ങൾ മയങ്ങി നിന്നൂ നീയെവിടേ വിരഹ ചന്ദ്രികേ ( നെഞ്ചിലെ..) എങ്ങാണോ തീരങ്ങൾ മുത്തോളങ്ങളിൽ മൌനം വിതുമ്പീ ആത്മാവിൻ സംഗീതം തേങ്ങുമ്പോൾ (പാതിരാ..)
Song video
Song details
Music: ബേണി-ഇഗ്നേഷ്യസ്
Film/album: ഉല്ലാസപ്പൂങ്കാറ്റ്
- Singer: കെ ജെ യേശുദാസ്
- Film / album: ഉല്ലാസപ്പൂങ്കാറ്റ്
- Composer: ബേണി-ഇഗ്നേഷ്യസ്
- Lyricist: കൈതപ്രം