Malayalam lyrics

പമ്പാനദിയിലെ കുളിർമാലകളെ
ചെമ്പകപ്പൂക്കൾ തുമ്പി കളിക്കും കാവുകളേ
മാനത്തിൻ മടിയിൽ നിന്നോടി വരുന്ന
നിലാവിനെ നിങ്ങൾ കണ്ടോ
ഓണനിലാവിനെ കണ്ടോ
ചെമ്മാനപ്പൂക്കൾ വിരിഞ്ഞൊരാ രാവിലു
നിന്നു ചിരിക്കണ കണ്ടോ
(പമ്പാനദിയിലെ….)
പൊന്നാര്യൻ പാടം പൂത്തു വിടർന്നല്ലോ
പൊന്നോണത്തുമ്പികൾ വന്നു നിറഞ്ഞല്ലോ
തുമ്പി പറന്നല്ലോ പൊന്നമ്പിളി വന്നല്ലോ
തുമ്പപ്പൂക്കളിറുത്തു കളിക്കാൻ പൈങ്കിളി വന്നല്ലോ
ഇന്ന് പൈങ്കിളി വന്നല്ലോ
(പമ്പാനദിയിലെ….)

Song details

സംഗീതം: ജോസ്

ഗാനരചന: ചുനക്കര രാമന്‍കുട്ടി

ഗായകര്‍: കെ പി വിജയ

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഇന്ദു

Album: ആകാശവാണി ലളിതഗാനങ്ങള്‍