Malayalam lyrics
വള്ളിയമ്പു പൂത്തുലയും വേളിമാലത്താഴ്വരയില് വെള്ളിയരഞ്ഞാണിട്ട പളുങ്കരുവീ നിന്റെ മേളപ്പദം കേള്‍ക്കാന്‍ എനിക്കുമോഹം എനിക്കുമോഹം എനിക്കുമോഹം കൃഷ്ണവര്‍ണ്ണ രജനിയില്‍ കൃഷ്ണതുളസീ വനത്തില്‍ അര്‍ണ്ണോജ നേത്രന്റെ കേളീ ഗൃഹത്തില്‍ രുഗ്മിണീ സ്വയംവരം കഥയിലെ ശൃംഗാര ഭാവമായ് നിറയുവാന്‍ എനിക്ക് ദാഹം എനിക്ക് ദാഹം എനിക്ക് ദാഹം ദ്വാപരയുഗം കണ്ട ദ്വാരകാപുരിയിലെ ഗന്ധര്‍വ സംഗീത മണ്ഡപത്തില്‍ പുഷ്പദലം ചൂടി ഉത്തരീയം കെട്ടി ഉത്തരയായ് നില്ക്കുവാന് എനിക്ക് ദാഹം എനിക്ക് ദാഹം എനിക്ക് ദാഹം
Song details
സംഗീതം: എം ജി രാധാകൃഷ്ണന്
ഗാനരചന: കളര്‍കോട് ചന്ദ്രന്
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: രാജഗോപാല്‍
Album: ആകാശവാണി ലളിതഗാനങ്ങള്‍
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: എം ജി രാധാകൃഷ്ണന്
- Lyricist: കളര്‍കോട് ചന്ദ്രന്