Malayalam lyrics
പാലക്കാടൻ കാറ്റുചൊല്ലി ഞാറ്റുവേല ഇനി വൈകുമമ്മേ ആറ്റുനോറ്റ് പാടംതാണ്ടി പോവതെങ്ങോട്ടു നീ എൻ തത്തമ്മേ വഴിയകലെ വെയിലധികം വഴിയകലെ വെയിലധികം തണലില്ലിവിടെങ്ങും തത്തമ്മേ ഹേ [ പാലക്കാടൻ... താനാനനാ തന നാനാനാനാ താനാനനാനനനാനനനാന ചെറുഭാണ്ഡം തോളത്ത് എരിതീനിൻ ഹൃദയത്തിൽ നിഴലായ്നിൻ സ്വപ്നംപോലെ കുരുന്നു പൈങ്കിളി ചാരത്ത് ഹേയ് നിഴലായ്നിൻ സ്വപ്നംപോലെ കുരുന്നു പൈങ്കിളി ചാരത്ത് പകലായാൽ ഇരവുണ്ട് ഇരവായാൽ പകലുണ്ട് അത് നിയമം തത്തമ്മേ കരയരുതേ തത്തമ്മേ ഹേയ് [ പാലക്കാടൻ ... ആ ... ആ... ആ ... ആ ചെറുതോടിൻ കടവത്ത് പുതുകാൽപാടലിയുന്നു അകലത്താ ചെമ്മാനം പൂ ചൂടി ചമയുന്നു അകലത്താ ചെമ്മാനം പൂ ചൂടി ചമയുന്നു വാകീറിയ ദൈവംതാൻ ഇരനൽകും തത്തമ്മേ ആകാശം മേൽക്കൂര തളരരുതേ തത്തമ്മേ ഹേയ് [പാലക്കാടൻ ...
Song video
Song details
Music: ആദിത്യൻ പൃഥ്വിരാജ്
Film/album: രാജകീയം
- Singer: എം ജി ശ്രീകുമാർ
- Film / album: രാജകീയം
- Composer: ആദിത്യൻ പൃഥ്വിരാജ്
- Lyricist: ശ്രീകുമാരൻ തമ്പി