Malayalam lyrics
ആ ആ ..ആ ..ആ പാലാഴി തിരകളില്‍ കുളിരാറാടി പൗര്‍ണ്ണമി അലതല്ലുമാഴിയില് സിന്ധൂരം പെയ്ത സന്ധ്യയില്‍ തടശ്ശിലയേ പുണര്ന്നുണര്ന്നു പോയി മധുവസന്തം പാലാഴി തിരകളില്‍ കുളിരാറാടി പൗര്‍ണ്ണമി രാസലീലായാമമായി ദേവനന്ദനവാടിയില് രാസലീലായാമമായി ദേവനന്ദനവാടിയില് പാടുവാന്‍ മറന്നു പോയി ശ്യാമഗോപസുന്ദരീ ആര്‍ദ്രമാം വേണുവില്‍ സ്വരസരോവരമായി പ്രിയസമാഗമമായി.. പാലാഴി തിരകളില്‍ കുളിരാറാടി പൗര്‍ണ്ണമി അലതല്ലുമാഴിയില് സിന്ധൂരം പെയ്ത സന്ധ്യയില്‍ തടശ്ശിലയേ പുണര്ന്നുണര്ന്നു പോയി മധുവസന്തം പാലാഴി തിരകളില്‍ കുളിരാറാടി പൗര്‍ണ്ണമി കുളികഴിഞ്ഞു പുടവ മാറി സര്വ്വമംഗലയാമിനീ കുളികഴിഞ്ഞു പുടവ മാറി സര്വ്വമംഗലയാമിനീ ജന്മപുണ്യകോടിയില് പൂര്‍ണ്ണമായി സ്വയംവരം ആയിരം പൂക്കളായി ഭൂമിയണിയുകയായി സഫലമായി ജന്മം പാലാഴി തിരകളില്‍ കുളിരാറാടി പൗര്‍ണ്ണമി അലതല്ലുമാഴിയില് സിന്ധൂരം പെയ്ത സന്ധ്യയില്‍ തടശ്ശിലയേ പുണര്ന്നുണര്ന്നു പോയി മധുവസന്തം പാലാഴി തിരകളില്‍ കുളിരാറാടി പൗര്‍ണ്ണമീ
Song video
Song details
Music: ജോൺസൺ
Raaga: ജോഗ്
Film/album: ചകോരം
- Singer: കെ ജെ യേശുദാസ്സുജാത മോഹൻ
- Film / album: ചകോരം
- Composer: ജോൺസൺ
- Lyricist: കൈതപ്രം