Malayalam lyrics
പകൽക്കിളീ..പകൽക്കിളീ പാതിവഴിയിൽ പാത തെറ്റി പറന്ന മൈനയെ കണ്ടോ നീയാ പറക്കും പാവയെ കണ്ടോ (പകൽക്കിളീ..) കണ്ണുപൊട്ടി പൂവുകൾ വിടരും കായലോരപ്പറമ്പിൽ വെളിച്ചമെന്തെന്നറിയാതിഴയും ഇളയ കിളിയെത്തേടി അലഞ്ഞുവോ അവൻ അലഞ്ഞുവോ വാടിത്തളർന്നുവോ തേങ്ങിക്കരഞ്ഞുവോ (പകൽക്കിളീ..) മീനച്ചൂടിൽ നാവുകൾ നീളും വീഥി നിഴലാലളന്നും വസന്തമെന്തെന്നറിയാൻ കൊതിച്ചും അലയുമിവനേത്തേടി അണയുമോ അവൻ അണയുമോ ശ്രുതിയിണങ്ങുമോ കാലം കനിയുമോ (പകൽക്കിളീ..)
Song details
വര്‍ഷം: 1977
സംഗീതം: ജയ വിജയ
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകര്‍: കെ ജെ യേശുദാസ്
വരികൾ: ജിജാ സുബ്രമണ്യന്‍, ശ്രീദേവി
യൂട്യൂബ് ഓഡിയോ: വാമദേവൻ
Album: സ്നേഹം
- Singer: കെ ജെ യേശുദാസ്
- Film / album: സ്നേഹം
- Composer: ജയ വിജയ
- Lyricist: ശ്രീകുമാരൻ തമ്പി