Malayalam lyrics

പാടാനെങ്ങുനിന്നെത്തിയിന്നേരം
മാകന്ദത്തോപ്പിലെൻ പൂങ്കുയിലേ
കാണാനാശിച്ചു ഞാനിരിക്കുമ്പോൾ
വേണു സ്വരവുമായ് പൂങ്കുയിലേ
(പാടാനെങ്ങു നീ.............)
ഇന്നെൻ്റെ തംബുരു മീട്ടിടും നേരം
ഇല്ലാ സംഗീതമോടിയെത്തുന്നു
ഓരോ കിനാവും പൊലിഞ്ഞു കഴിഞ്ഞൂ;
ഓരോ മോഹവും പൂത്തു കൊഴിഞ്ഞൂ
(പാടാനെങ്ങു നീ.............)
നോവിൽ വീണു മയങ്ങിടും നേരം
ആവില്ലാകെ മരമൊന്നു പാടാൻ
മാമ്പൂവുണ്ടു മദിക്കും കുയിലേ,
പാടൂ നീയെൻ്റെ നോവിൻ്റെ ഗാനം
(ആകാശവാണി കോഴിക്കോട് നിലയം പ്രക്ഷേപണം ചെയ്തത്)

Song details

സംഗീതം: ലഭ്യമല്ല

ഗാനരചന: നടുവട്ടം രവീന്ദ്രൻ

ഗായകര്‍: ലഭ്യമല്ല

വിശദവിവരങ്ങള്‍: പി ജയശ്രീ

Album: ആകാശവാണി ലളിതഗാനങ്ങള്‍