Malayalam lyrics
ഓടിക്കളിക്കുമ്പോൾ ഞാനോടും ഞാനോടും പിന്നിൽ നീയോടും ഓടിയോടി നീ മുന്നിലെത്താൻ കൂടെ ഞാണോടിയെൻ കാലുളുക്കും (ഓടിക്കളിക്കുമ്പോൾ...) പിന്നെയും മുന്നിൽ നീയെത്തും കണ്ണീരോടെ കാത്തുനിൽക്കും നീ അപ്പോഴും ഞാൻ നിന്റെ മുന്നിലെത്തും തപ്പും കൊട്ടി കളിയാക്കും (ഓടിക്കളിക്കുമ്പോൾ...) മുന്നിൽ നിന്നെ എത്തിക്കാൻ പിന്നെയും എന്നുടെ കാലുളുക്കും അപ്പോഴും ഞാൻ നിന്റെ മുന്നിലെത്താൻ പെട്ടെന്നു നീയോടിച്ചോട്ടിൽ വീഴും (ഓടിക്കളിക്കുമ്പോൾ...) വീണു കിടക്കുന്ന നിന്നെപ്പൊക്കി ആണായ ഞാൻ എന്റെ തോളേറ്റും രണ്ടാളും കൂടിച്ചിരിപ്പടക്കം പൊട്ടിച്ചു കെട്ടിപ്പിടിച്ചു തുള്ളും(ഓടിക്കളിക്കുമ്പോൾ...)
Song details
Music: ജെറി അമൽദേവ്
Film/album: സൗദാമിനി
- Singer: ദേവാനന്ദ്മഞ്ജുവാണി
- Film / album: സൗദാമിനി
- Composer: ജെറി അമൽദേവ്
- Lyricist: പി ഭാസ്ക്കരൻ