Malayalam lyrics
ഹായ് ഹായ് ഹലോ ആടി പാടി പോകാം വാ വാ അരേ വാ ഒസ്കാർ മ്യൂസിക് പാടി ചെത്തി പോകാം വാ വാ അരേ വാ പഴയതെല്ലാം പാഴിതാ പുതിയകാവൽ വരികയായ് [ ഹായ് ഹായ് ... കാകളി കഥകളി പഴതായി ചിരിയുടെ തുള്ളൽ പഴഞ്ചനായ് മോഹിനിയാട്ടവുമങ്ങനെയാടിയനാം ഭരതനാട്യംപോയ് റോക്കൻറോളും ചിക്ചാം ചിക്ചാം ഉടലുപിണച്ചൊരു മൈക്കിൾജാക്സൺ റാപ്പും റോക്കും മുറുകും പുതുപുതു ചലനം ചടുലത ഇതുമതിഹോയ് Friends, Let us also sing and dance [ ഹായ് ഹായ്..... കൊമ്പുകൾ കുഴലുകൾ പഴതായി തുരുതുരു ദുന്തുഭി പഴഞ്ചനായ് പതിയെ കൊട്ടിയ തായമ്പകയുടെ ഹൊയ് പതിഞ്ഞതാളംപോയ് പുതുമുറ കൊട്ടിയ റംസിലെ ബീറ്റുകൾ ടുടുടും ടുംടും ധിംകൃതി ധിരനാം ധുംധണ ധാധാ തകധിമിതാളംമുറുകും പുതു പുതു നടനം ഇതുമതി [ ഹായ് ഹായ് ...
Song details
Music: ടോമിൻ ജെ തച്ചങ്കരി
Film/album: കുസൃതിക്കാറ്റ്
- Singer: എസ് ജാനകിമനോ
- Film / album: കുസൃതിക്കാറ്റ്
- Composer: ടോമിൻ ജെ തച്ചങ്കരി
- Lyricist: ഗിരീഷ് പുത്തഞ്ചേരി