Malayalam lyrics

ഒരു പിടി അവിലിന്റെ കഥയുമായ് ഞാനിന്നു
ഗുരുവായൂരമ്പല നടയിലെത്തി
ഉരുകുമെൻ മാനസം കാണിക്ക വെയ്ക്കുവാൻ
ഇരു കൈയ്യും കൂപ്പി ഞാൻ തൊഴുതു നിന്നു
ഞാൻ തൊഴുതു നിന്നു
(ഒരു പിടി അവിലിന്റെ....)
കറയറ്റ ഭക്തിയാൽ നിറമാല ചാർത്തി
നിറമിഴിയാൽ അഭിഷേകമാടി
കൃഷ്ണാ കൃഷ്ണാ ജയ കൃഷ്ണാ
കറയറ്റ ഭക്തിയാൽ നിറമാല ചാർത്തി
നിറമിഴിയാൽ അഭിഷേകമാടി
അഖിലം മറന്നു ഞാൻ അവിടുത്തെ തിരുമുൻപിൽ
ഉരുകുന്ന നെയ്ത്തിരി നാളമായ്
അഖിലം മറന്നു ഞാൻ അവിടുത്തെ
തിരുമുൻപിൽ എരിയുന്ന നെയ്ത്തിരി നാളമായ്
(ഒരു പിടി അവിലിന്റെ....)
പറയുവാൻ അകതാരിൽ കരുതിയ പരിതാപം
മറവിയായ് എന്നിലലിഞ്ഞു ചേർന്നു
കൃഷ്ണാ കൃഷ്ണാ ജയ കൃഷ്ണാ
പറയുവാൻ അകതാരിൽ കരുതിയ പരിതാപം
മറവിയായ് എന്നിലലിഞ്ഞു ചേർന്നു
അടിതൊട്ടു തൊഴുതു ഞാൻ നടയിറങ്ങീടവേ
മറന്നൊരാ കഥ വീണ്ടും മനസ്സിലെത്തി (2)
(ഒരു പിടി അവിലിന്റെ....)

Song details

സംഗീതം: എം ജി രാധാകൃഷ്ണന്‍

ഗാനരചന: കളര്‍കോട് ചന്ദ്രന്‍

ഗായകര്‍: എം ജി ശ്രീകുമാര്‍

വര്‍ഗ്ഗീകരണം: റേഡിയോ

വരികൾ: ജിജാ സുബ്രമണ്യന്‍

Album: ആകാശവാണി ലളിതഗാനങ്ങള്‍