Malayalam lyrics
ഒരുനാളാരോ ചൊല്ലി നീയെന്റേതാണെന്ന്... അതുകേട്ടെൻ മനസ്സും മൂളി ഞാൻ നിന്റെതാണെന്ന് ആ ചിരിയും ആ മൊഴിയും എന്റെ സ്വന്തമാണെന്ന് ആ പ്രണയ സുഗന്ധം എന്നും എന്റെ മാത്രമാണെന്ന്...... പുസ്തകത്താളിൽ നിൻ മുഖമല്ലോ കാണ്മൂ ഞാൻ കസ്തൂരിമാൻ കണ്ണിൻ മൈയല്ലോ കാണ്മൂ ഞാൻ തുടിക്കുന്നു നെഞ്ചം നിന്റെ സ്നേഹം കണ്ടറിഞ്ഞീടാൻ പിടയ്ക്കുന്നു കാതും നിന്നിൽ നിന്നും കേട്ടറിഞ്ഞീടാൻ ഒരുവട്ടം ചൊല്ലില്ലേ എൻ സ്വന്തമാണെന്ന് പുഞ്ചിരിയോടെന്നെന്നും എന്റെ മാത്രമാണെന്ന് (ഒരു നാൾ) പ്രണയത്തിൻ കുളിരാദ്യം ഹൃദയത്തിൽ നിറയുമ്പോൾ ഞാൻ സ്വപ്നം കാണും രൂപം നീയാണെന്നറിയുമ്പോൾ അറിയാത്തൊരേതോ വി- കാരം നെഞ്ചിലൂറുന്നു പറയുവാനാകാതെന്റെ പാട്ടിൽ ഞാൻ പകരുന്നു ഇനിയും മൊഴിയില്ലെന്നോ എൻ സ്വന്തമാണെന്ന് എൻ മാറിൽ ചേർന്നെന്നും എന്റെ മാത്രമാണെന്ന് (ഒരു നാൾ)
Song details
Music: ബഹുവ്രീഹി
Film/album: നാദം - സ്വതന്ത്രസംഗീതശാഖ
- Singer: ദീപു നായർ
- Film / album: നാദം - സ്വതന്ത്രസംഗീതശാഖ
- Composer: ബഹുവ്രീഹി
- Lyricist: ജി നിശീകാന്ത്