Malayalam lyrics

ഒരു സിംഹമലയും കാട്ടിൽ
തുണയോടെ അലറും കാട്ടിൽ
വഴിമാറി വന്നു ചേർന്നു
ഒരു കുഞ്ഞു മാൻ കിടാവ്
സിതാറിൽ തരഫിട്ട്
ചിട്ടവെച്ച് താളമിട്ട്
ചിട്ടാ സ്വരമൊരുക്കി
പാടെടി സരിഗമ
ഹെച്ച് കട്ട മൃദംഗത്തിൽ
എട്ട് കട്ട ശ്രുതിയിട്ട്
പക്കാല കച്ചേരി
പാടെടി പധനിസ...
ഒരു സിംഹമലയും കാട്ടിൽ
തുണയോടെ അലറും കാട്ടിൽ
വഴിമാറി വന്നു ചേർന്നു
ഒരു കുഞ്ഞു മാൻ കിടാവ്
അമറുന്ന സിംഹം അരികെ
ഇരുളുന്ന രാത്രിയരികെ
അറിയാത്ത കാട്ടിനുള്ളിൽ
പിടയുന്ന നെഞ്ചുമായി
ആരോരും കൂടെയില്ലാതലയുന്നു മാൻ കിടാവ്
ആരോരും കൂടെയില്ലാതുഴറുന്നു മാൻ കിടാവ്...
(സിതാറിൽ....)
കഥയിലെ ചെമ്പുള്ളി മറുകുള്ള മാനിനിന്നൊ
ളിക്കുവാനിടങ്ങളുണ്ടോ
അവളുടെ കൂടെ കളിച്ചോടി നടക്കുവാൻ
മരഞ്ചാടിക്കുരങ്ങനുണ്ടോ
ഒരു കുട്ടിക്കൊമ്പൻ കൂട്ടുണ്ടോ
ഒരു താമരവട്ടക്കുടയുണ്ടോ.
ആലിങ്കൊമ്പത്തൂഞ്ഞാലാടും പൊന്നോലഞ്ഞാലീ
അലയോടക്കുഴലൂതിപ്പാടും പാഞ്ചാലികുരുവീ
(ഒരു സിംഹ... സിതാറിൽ... )
കുയിലമ്മപാട്ടിന്റെ കുറുംകുഴൽ കേൾക്കുമ്പോൾ
ഇളകുന്ന മയിലുണ്ടോ
മയില്‍പ്പീലി വിരുത്തുമ്പോൾ മാനത്തിൻ മണിമേഘ
തുടിയുടെ താളമുണ്ടോ
ഒരു കൊട്ടുണ്ടോ കുഴലുണ്ടോ
മണിമുത്തുണ്ടോ മിന്നുണ്ടോ
കാലിൽ കിങ്ങിണി കെട്ടിപ്പായും പൂഞ്ചോലത്തിരയിൽ
മഴവെള്ളത്തിൽ തുഴഞ്ഞു പോകും കുഞ്ഞനുറുമ്പുണ്ടോ
(ഒരു സിംഹ... സിതാറിൽ... )

Song video

Watch on YouTube

Song details

Music: സുരേഷ് പീറ്റേഴ്സ്

Raaga: സിന്ധുഭൈരവി

Film/album: തെങ്കാശിപ്പട്ടണം