Malayalam lyrics
ഒരു പൂമഴയിലേയ്ക്കെന്ന പോലെ എൻ ഹൃദയത്തിലേക്കു നീ ചായുമ്പോൾ(2) തളിരില നീർത്തുന്ന ഹരിതകമല്ലേ (2) മുകുളമായ് വിടരുന്നതെന്നിൽ പ്രിയതേ മധുരമായ് നിറയുന്നതെന്നിൽ (ഒരു......) വിരലുകൊണ്ടു നിൻ കുറുനിര കോതി അലസമായ് എത്തിയ മന്ദസമീരൻ ആ...ആ...ആ...ആ.....(2) അടിമുടിയുലയും ആവണിയായി മലരിടും മന്ദാരമായി............. നീയെൻ അസുലഭ മാധവമായി (ഒരു.....) മിഴികളിലഞ്ജനമുകിലുകളാടും മകരനിലാവിൻറെ ചന്ദനഗന്ധം(2) ഉടലിലുലാവും ആതിരയായി തരളിത കാമനയായി....... നീയെൻ മുരളിയിൽ മോഹനമായി (ഒരു....)
Song video
Song details
Music: വിദ്യാസാഗർ
Film/album: ഗ്രാമഫോൺ
- Singer: കെ ജെ യേശുദാസ്
- Film / album: ഗ്രാമഫോൺ
- Composer: വിദ്യാസാഗർ
- Lyricist: സച്ചിദാനന്ദൻ പുഴങ്കര