Malayalam lyrics
ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു കരളിൽ തഴുകും പ്രണയക്കനവായ് നീ ദേവീ ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു കരളിൽ തഴുകും പ്രണയക്കനവായ് നീ കൂടെ നീയില്ലെങ്കിൽ ഇനി ഞാൻ ഇല്ലല്ലോ ഒരുമൊഴി കേൾക്കാൻ കാതോർത്തു പാട്ടിൻ പാൽക്കടൽ നീ തന്നു കരയോടലിയും പ്രണയത്തിരയായ് ഞാൻ മാറി ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു കരളിൽ തഴുകും പ്രണയക്കനവായ് നീ ദേവീ ഒന്നുകണ്ടനേരം നെഞ്ചിൽ ചേർക്കുവാൻ തോന്നി നൂറു മോഹമെല്ലാം കാതിൽ ചൊല്ലുവാൻ തോന്നി പറയാൻ വയ്യാത്ത രഹസ്യം പറയാതറിയാൻ തോന്നി നിന്നെ കണ്ടുനിൽക്കവെ ചുംബനം കൊണ്ടു പൊതിയുവാൻ തോന്നി നിന്നിൽ ചേർന്നുനിന്നെന്റെ നിത്യരാഗങ്ങൾ പങ്കുവെക്കുവാൻ തോന്നി ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു കരളിൽ തഴുകും പ്രണയക്കനവായ് നീ ദേവീ ഒരുമൊഴി കേൾക്കാൻ കാതോർത്തു പാട്ടിൻ പാൽക്കടൽ നീ തന്നു കരയോടലിയും പ്രണയത്തിരയായ് ഞാൻ മാറി സ്വപ്നവർണ്ണമെല്ലാം കണ്ണിൽ പൂത്തുവെന്നു തോന്നി നിൻ വിരൽ തൊടുമ്പോൾ ഞാനൊരു വീണയെന്ന് തോന്നി വെറുതേ കാറ്റായൊഴുകാൻ തോന്നി മഴയായ് പെയ്യാൻ തോന്നി തെന്നൽ ചുണ്ടുചേരുമൊരു മുളയായ് താനെയുണരുവാൻ തോന്നി മെല്ലെ തണ്ടുലഞ്ഞ നീലാമ്പൽ മൊട്ടായ് വിടരുവാൻ തോന്നി ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു കരളിൽ തഴുകും പ്രണയക്കനവായ് നീ കൂടെ നീയില്ലെങ്കിൽ ഇനി ഞാൻ ഇല്ലല്ലോ ഒരുമൊഴി കേൾക്കാൻ കാതോർത്തു പാട്ടിൻ പാൽക്കടൽ നീ തന്നു കരയോടലിയും പ്രണയത്തിരയായ് ഞാൻ മാറി ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു കരളിൽ തഴുകും പ്രണയക്കനവായ് നീ ദേവീ
Song video
Song details
Music: മോഹൻ സിത്താര
Film/album: സ്വപ്നക്കൂട്
- Singer: ശ്രീനിവാസ്സുജാത മോഹൻ
- Film / album: സ്വപ്നക്കൂട്
- Composer: മോഹൻ സിത്താര
- Lyricist: കൈതപ്രം