Malayalam lyrics
ഒരു മാത്ര ഞാനൊന്നു കണ്ടേയുള്ളു മനതാരില്‍ ആ മുഖം പതിഞ്ഞു പോയി ഒരു നേരം ഞാനൊന്നു കേട്ടേയുള്ളൂ മധുരമാം സ്വരമെന്നില്‍ ലയിച്ചുപോയി (ഒരുമാത്ര) കരവല്ലികള്‍ കൊണ്ടു പുണരാനടുത്തപ്പോള്‍ മതിമറന്നന്നു ഞാന്‍ നിന്നുപോയി (കരവല്ലി) ഒരു വാക്കു മാത്രം കേള്‍ക്കാന്‍ കൊതിച്ചപ്പോള്‍ കനവാണതെന്നു ഞാനറിഞ്ഞു പോയി ആ കദനം കൊണ്ടെന്‍ മനം വിതുമ്പിപ്പോയി (ഒരുമാത്ര) പൂഞ്ചൊടിയാലെന്നെ നുകരാനണഞ്ഞപ്പോള്‍ മുരളികയെന്നു ഞാന്‍ മറന്നു പോയി (പൂഞ്ചൊടി) ഹരികാംബോജി രാഗമുണര്‍ന്നപ്പോള്‍ സ്വരസിന്ധുവില്‍ ഞാന്‍ ഒഴുകിപ്പോയി ആ സ്വരരാഗ വീചിയില്‍ മുഴുകിപ്പോയി (ഒരുമാത്ര)
Song information
വര്‍ഷം: 2001
സംഗീതം: എം ജി രാധാകൃഷ്ണന്‍
ഗാനരചന: പത്മജ രാധാകൃഷ്ണൻ
ഗായകര്‍: കെ എസ് ചിത്ര
വിശദവിവരങ്ങള്‍: സിദ്ധാർത്ഥ് രമേഷ്
വിഡിയോ: സിദ്ധാർത്ഥ് രമേഷ്
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: കെ എസ് ചിത്ര
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: എം ജി രാധാകൃഷ്ണന്‍
- Lyricist: പത്മജ രാധാകൃഷ്ണൻ