Malayalam lyrics
ഓരോ കിനാവിന്റെ ചന്ദനക്കാവിലും ഓടിവരും മണിമാരൻ (2) ഓരിലക്കുമ്പിളിൽ തീർത്ഥവുമായെന്നെ വാരിപ്പുണരുന്നതെന്തേ നിദ്രയിൽ വാരിപ്പുണരുന്നതെന്തേ (2) അക്കരെയക്കരെ അജ്ഞാതദ്വീപിലെ മുത്തിൻ കഥയൊന്നു ചൊല്ലി ഇക്കരെയുള്ളൊരു രാജകുമാരന്റെ സ്വപ്നമായെന്നെ നീ മാറ്റി (ഓരോ കിനാവിന്റെ...) എത്രയോ സന്ധ്യകൾ കുങ്കുമപ്പൂക്കൂട ചക്രവാളത്തിനു നൽകി എന്നു നിൻ കൈയ്യിൽ ഞാനേകുമെനിക്കൊരു വെള്ളിപ്പുടവ തൻ താലം (ഓരോ കിനാവിന്റെ...)
Song video
Song details
Music: എം ജി രാധാകൃഷ്ണൻ
Film/album: ലളിതഗാനങ്ങൾ
- Singer: ലത രാജു
- Film / album: ലളിതഗാനങ്ങൾ
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: പൂവച്ചൽ ഖാദർ