Malayalam lyrics
ഓർമ്മകൾ ഓർമ്മകൾ ഓർമ്മകൾ നിന്നോർമ്മകൾ പൊഴിയും നിലാമഴയായ് പുണരും പൂന്തെന്നലായ് ആഴിതൻ തിരമാലയായ് ഓർമ്മകൾ… നിന്നോർമ്മകൾ നിഴലുകളായ് വിടപറയുകയായ് കനവുകളീ ഋതുസന്ധ്യയിൽ പ്രിയമൊഴികൾ കുളിരരുവികളായ് പിടയുകയായെൻ ജീവനിൽ വിരഹാന്ധമീ വേനലിൽ മനസ്സിൽ നിലാവിൻ തുള്ളിയായ് വരുനീ…. വരുനീ…… പറയുകയായ് നിൻ കഥയിതിലെ ഇണതിരയും പുലർമൈനകൾ പൊഴിയുകയായ് മഴമുകിലുകൾ നിൻ സ്മരണകളിൽ ചുടുകണ്ണുനീർ യുഗമാകിലും ഞാൻ കാത്തിടാം അരികിൽ കിനാവിൻ തൂവലായ് വരുനീ…. വരുനീ…… ഗാനം കേൾക്കാൻ : eenam.com
Song details
Music: രാജേഷ് രാമൻ
Film/album: ഓർമ്മകൾ
- Singer: ജി വേണുഗോപാൽമൃദുല വാര്യർ
- Film / album: ഓർമ്മകൾ
- Composer: രാജേഷ് രാമൻ
- Lyricist: ജി നിശീകാന്ത്