Malayalam lyrics

ഒരേ മുഖം കാണാന്‍ തെളിഞ്ഞുവോ ദീപം
ഒരേ സ്വരം കേള്‍ക്കാന്‍ ഒരുങ്ങിയോ മൗനം
പുഴകള്‍ പാടുന്നുവോ മധുര ഹിന്ദോളം
പുതിയ കാവ്യത്തിന്‍ വരികള്‍ നെയ്യുന്നു
പവിഴത്താമരകള്‍
ഒരേ മുഖം കാണാന്‍ തെളിഞ്ഞുവോ ദീപം
ഒരേ സ്വരം കേള്‍ക്കാന്‍ ഒരുങ്ങിയോ മൗനം
ആരാരും അറിയാതേയെന്‍ തപസ്സ്
ആശിച്ചാല്‍ തുണയാകാമേ മനസ്സില്‍
മുഴുതിങ്കള്‍ പോലെ ആ ..
തൊഴുകൈയ്യുമായി നിന്‍ ഉയിരില്‍
ഉയിരേ ഉയിരേ.. ഉം
ഒരേ മുഖം കാണാന്‍ തെളിഞ്ഞുവോ ദീപം
ഒരേ സ്വരം കേള്‍ക്കാന്‍ ഒരുങ്ങിയോ മൗനം
തൈമുല്ലേ ഇളമെയ്യെല്ലാം തളിരില്‍
കൈ തൊട്ടാല്‍ ഉടല്‍ മൂടുന്നുവോ കുളിരില്‍
കൈവന്നുവല്ലോ.. ആ
കടല്‍ പോലെയേതോ നിറവ്
നിറവ്  നിറവ് ഉം
(ഒരേ മുഖം കാണാന്‍)

Song video

Watch on YouTube

Song details

Music: ബെന്നി - കണ്ണൻ

Film/album: നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി