Malayalam lyrics

ഒന്നാംതുമ്പീ ഓരിലത്തുമ്പീ 
ഇന്നീ വീട്ടില്‍ സന്തോഷം
ഉള്ളതുപോലെ ഓണം കൊണ്ടാല്‍ 
എല്ലാ നാളും ഉല്ലാസം 
നിറഞ്ഞുവാഴും നേരം ഇവളെന്നും തോഴി
സ്വരം തെളിഞ്ഞു പാടും നേരം 
ഇവളേതോ ദേവി
കളിക്കൂട് കളിക്കൂട്
ഞങ്ങള്‍ താമസിക്കും വീട്
ഒന്നാം തുമ്പീ ഓരിലത്തുമ്പീ 
ഇന്നീ വീട്ടില്‍ സന്തോഷം
ഉള്ളതുപോലെ ഓണം കൊണ്ടാല്‍ 
എല്ലാ നാളും ഉല്ലാസം 
വിണ്ണിന്‍ കുടക്കീഴില്‍ 
ഒന്നായ്ത്തീരും ഞങ്ങള്‍
മണ്ണിന്‍ വരമെല്ലാം ഒന്നായ് നേടും ഞങ്ങള്‍
മൂലോക നന്മകള്‍ മുത്താക്കി മാറ്റും
മൂവന്തിത്താലവും പൂകൊണ്ടു മൂടും
തങ്കനിലാവിന്‍ പായനിവര്‍ത്തും 
താരാട്ടല്ലോ സ്നേഹം
ഒന്നാംതുമ്പീ ഓരിലത്തുമ്പീ 
ഇന്നീ വീട്ടില്‍ സന്തോഷം
ഉള്ളതുപോലെ ഓണം കൊണ്ടാല്‍ 
എല്ലാ നാളും ഉല്ലാസം
മുത്തും മുടിപ്പൊന്നും 
ചൂടാനായ് നീ വന്നൂ 
ചിത്തം മലരാക്കും 
പത്തരമാറ്റായ് നിന്നൂ
പാടാത്ത പാട്ടിലും പ്രാണന്റെ താളം
കാണാത്ത രാവിലും കര്‍പ്പൂരനാളം
കുഞ്ഞാറ്റക്കിളിക്കുമ്മ കൊടുക്കാന്‍ കൂടണയുന്നൂ സ്നേഹം 
ഒന്നാംതുമ്പീ ഓരിലത്തുമ്പീ 
ഇന്നീ വീട്ടില്‍ സന്തോഷം
ഉള്ളതുപോലെ ഓണം കൊണ്ടാല്‍ 
എല്ലാ നാളും ഉല്ലാസം 
നിറഞ്ഞുവാഴും നേരം ഇവളെന്നും തോഴി
സ്വരം തെളിഞ്ഞു പാടും നേരം 
ഇവളേതോ ദേവി
കളിക്കൂട് കളിക്കൂട്
ഞങ്ങള്‍ താമസിക്കും വീട്
ഒന്നാം തുമ്പീ ഓരിലത്തുമ്പീ 
ഇന്നീ വീട്ടില്‍ സന്തോഷം
ഉള്ളതുപോലെ ഓണം കൊണ്ടാല്‍ 
എല്ലാ നാളും ഉല്ലാസം

Song video

Watch on YouTube

Song details

Music: മോഹൻ സിത്താര

Film/album: മന്ത്രിക്കൊച്ചമ്മ

Song video

Watch on YouTube