Malayalam lyrics
ഓണം തിരുവോണം വന്നു തുമ്പിപ്പെണ്ണേ അത്തം മുതൽ പൂക്കളമിട്ടു തുമ്പിപ്പെണ്ണേ കാറ്റലകൾ പാട്ടുകളായ് കാടെങ്ങും പൂവിളിയായ് ആകാശത്താവണിയുടെ കല പൂവണിയായ് (ഓണം...) കൊട്ടുമേളം പോരെന്നോതി തുള്ളാതിരിക്കരുതേ ചെണ്ടയുണ്ട് മദ്ദളമുണ്ട് ഇടയ്ക്കയുണ്ടുടുക്കുമുണ്ട് കൊമ്പുണ്ട് കുഴലുമുണ്ട് പോരെങ്കിൽ കുരവയുമുണ്ട് ആടിവാ തുമ്പിപ്പെണ്ണേ അലഞ്ഞു വാ തുമ്പിപ്പെണ്ണേ മൂളി വാ തുമ്പിപ്പെണ്ണേ മുഴങ്ങി വാ തുമ്പിപ്പെണ്ണേ തുള്ള് തുള്ള് നീയുറഞ്ഞു തുള്ള് (ഓണം...) പൂവുമാളും പോരെന്നോതി തുള്ളാതിരിക്കരുതേ തുമ്പയുണ്ട് താമരയുണ്ട് അരളിയുണ്ടാമ്പലുമുണ്ട് അമ്പരത്തി ചെമ്പരത്തി കാക്കപ്പൂ നന്ത്യാർവട്ടം ആടിവാ തുമ്പിപ്പെണ്ണേ അലഞ്ഞു വാ തുമ്പിപ്പെണ്ണേ മൂളി വാ തുമ്പിപ്പെണ്ണേ മുഴങ്ങി വാ തുമ്പിപ്പെണ്ണേ തുള്ള് തുള്ള് നീയുറഞ്ഞു തുള്ള് (ഓണം...)
Song details
Music: ശ്രീകുമാരൻ തമ്പി
Film/album: പൂവണി-ഓണപ്പാട്ടുകൾ (മാഗ്നാ സൗണ്ട് )
- Film / album: പൂവണി-ഓണപ്പാട്ടുകൾ (മാഗ്നാ സൗണ്ട് )
- Composer: ശ്രീകുമാരൻ തമ്പി
- Lyricist: ശ്രീകുമാരൻ തമ്പി