Malayalam lyrics

ഓണ നിലാവിന്റെ ഓളങ്ങളില്‍
ഒഴുകുകയാണൊരു തോണി
ഓണ നിലാവിന്റെ ഓളങ്ങളില്‍
ഒഴുകുകയാണൊരു തോണി
പൊന്നമ്പിളിത്തോണി മാനത്തെ
പൊന്നമ്പിളിത്തോണി
പൊന്നമ്പിളിത്തോണി മാനത്തെ
പൊന്നമ്പിളിത്തോണി
ഓണ നിലാവിന്റെ ഓളങ്ങളില്‍
ഒഴുകുകയാണൊരു തോണി
പൊന്നമ്പിളിത്തോണി മാനത്തെ
പൊന്നമ്പിളിത്തോണി
ഉത്രാട രാത്രിതന്‍ ഉന്മാദ ഭംഗികള്‍
ഊഞ്ഞാല്‍പ്പാട്ടിലൂടുണരുമ്പോള്‍
ഉത്രാട രാത്രിതന്‍ ഉന്മാദ ഭംഗികള്‍
ഊഞ്ഞാല്‍പ്പാട്ടിലൂടുണരുമ്പോള്‍
മുറ്റത്തും മാനത്തും എന്റെ മനസ്സിലും
എത്രയെത്ര പൂക്കളങ്ങള്‍
വര്‍ണ്ണചിത്രം വരയ്ക്കുന്ന പൂക്കളങ്ങള്‍
ഓണ നിലാവിന്റെ ഓളങ്ങളില്‍
ഒഴുകുകയാണൊരു തോണി
പൊന്നമ്പിളിത്തോണി മാനത്തെ
പൊന്നമ്പിളിത്തോണി
മാവേലി മന്നന് സ്വാഗതമോതുവാന്‍
കേരള മക്കള്‍ നാമൊരുങ്ങുമ്പോള്‍
മാവേലി മന്നന് സ്വാഗതമോതുവാന്‍
കേരള മക്കള്‍ നാമൊരുങ്ങുമ്പോള്‍
മാനുഷരൊന്നായി വാണൊരാക്കാലത്തിന്‍
ഹര്‍ഷഗീതത്തേനൊലികള്‍ ഇന്നും
നമ്മില്‍ ഹര്‍ഷഗീതത്തേനൊലികള്‍
ഓണ നിലാവിന്റെ ഓളങ്ങളില്‍
ഒഴുകുകയാണൊരു തോണി
പൊന്നമ്പിളിത്തോണി മാനത്തെ
പൊന്നമ്പിളിത്തോണി

Song details

Music: ജെർസൺ ആന്റണി

Film/album: പൊന്നോണ തരംഗിണി 3 - ആൽബം