Malayalam lyrics
ഓമനത്തിങ്കള്‍ത്തെല്ലേ കസ്തൂരിമുല്ലേ കണ്ണാടിക്കണ്ണിൽ മിന്നും കണ്ണീരു മായ്ക്കുമോ കാതോരമേതോ പാട്ടിൻ ഈണങ്ങൾ മൂളുമോ സിന്ദൂരവർണ്ണം തോൽക്കും കവിളിൽ തലോടുമോ എല്ലാരും ഇഷ്ടം കൂടും ചക്കിപ്പെണ്ണല്ലേ ഓമനത്തിങ്കള്‍ത്തെല്ലേ കസ്തൂരിമുല്ലേ കണ്ണാടിക്കണ്ണിൽ മിന്നും കണ്ണീരു മായ്ക്കുമോ മണിമണിക്കുറിഞ്ഞീ നീ കുറുമ്പൊന്നും ഇനി വേണ്ടാ ഉറുമിയും വീശി പരിചയും നീട്ടി കളരിയിലിറങ്ങാൻ വാ ചുണക്കുട്ടി ചമയേണ്ട ചുരികയെ തടുത്താട്ടേ പോർക്കലിയങ്കം പുലിക്കളിയങ്കം പയറ്റടീ പടക്കാളീ മുടികുടഞ്ഞലറുന്നൊരുണ്ണിയാർച്ചേ നാക്കുകൊണ്ടല്ലെടീ വാൾപയറ്റ് ഉദയനക്കുറുപ്പിന്റെ ചെറുമകളേ ഓതിരം കടകം കൊണ്ടറിഞ്ഞോളൂ ഇടിതട വെടിപട പടഹങ്ങൾ ഉയരട്ടെ അങ്കം മുറുകട്ടെ ഓമനത്തിങ്കള്‍ത്തെല്ലേ കസ്തൂരിമുല്ലേ കണ്ണാടിക്കണ്ണിൽ മിന്നും കണ്ണീരു മായ്ക്കുമോ കുറുകുന്നൊരരിപ്രാവായ് ചിറകടിച്ചുയർന്നീടാം കുടമുല്ലക്കാടും കറുകപ്പുൽമേടും വലംവെച്ചു കറങ്ങീടാം അഴകുള്ളോരാകാശം മഴക്കുട നിവർത്തുമ്പോൾ മണിപ്പുഴയോരത്ത് മരതകപ്പാടത്ത് മദംപൊട്ടി കറങ്ങീടാം കളമൊഴിക്കിളികൾതൻ കളിമേളം കുക്കുകുക്കു കുയിലിന്റെ വിളയാട്ടം മനസ്സിലും മയങ്ങുന്നു പൊടിപൂരം കൊടികെട്ടി പറക്കണം ബഹുദൂരം കുടുകുടെ ചിരിക്കണം കുറുങ്കുഴൽ എടുക്കണം പാടണം കച്ചേരി ഓമനത്തിങ്കള്‍ത്തെല്ലേ കസ്തൂരിമുല്ലേ കണ്ണാടിക്കണ്ണിൽ മിന്നും കാണാത്ത കൗതുകം ചേലുള്ള പൂവുകൾ വർണ്ണങ്ങൾ നൂറായാലും പ്രിയമാണു കൂട്ടുകാർ എല്ലാരുമൊന്നായ് പാടാം ആഹാ സംഗീതം
Song video
Song details
Music: വിദ്യാസാഗർ
Film/album: രാക്കിളിപ്പാട്ട്
- Singer: കെ എസ് ചിത്രസുജാത മോഹൻ
- Film / album: രാക്കിളിപ്പാട്ട്
- Composer: വിദ്യാസാഗർ
- Lyricist: ഗിരീഷ് പുത്തഞ്ചേരി