Malayalam lyrics

മ്.....മ്....മ്.....മ്......
ഓമലാളേ എന്റെ മനസ്സിൻ പ്രേമമധുരം നീ....
ഓമലാളേ എന്റെ മനസ്സിൻ പ്രേമമധുരം നീ... 
പൂവുപോലെൻ നെഞ്ചിലുണരും ജീവരാഗം നീ.... 
സ്വർഗ്ഗഗാനം പാടിയണയും സ്വപ്നലോലുപ നീ....
ഓ....ഓമലാളേ എന്റെ മനസ്സിൽ പ്രേമമധുരം നീ..(2)
ഹൃദയവീണക്കമ്പി മീട്ടി മധുരഗാനം പാടീ നീ..(2)
ഉയിരിന്റെ വല്ലിയിൽ വീണ്ടും ഉണരുന്ന തേൻമലർ നീ...
കരളിന്റെ കോവിലിലെന്നും കൺകണ്ട ദൈവം നീ.....
ഓ...ഓ....ഓ...ഓമലാളേ എന്റെ മനസ്സിൽ പ്രേമമധുരം നീ..(2)
ആ......ആ.......ആ.........
മധുരനൊമ്പരമായ് നീയെൻ മനസ്സിലാദ്യം വന്നനാൾ...(2)
കനവിന്റെ നന്ദനമാകെ കളനാദസുന്ദരമായ്‌ 
ഇരുൾ നീക്കുവാനെൻ മുന്നിൽ പൊൻദീപനാളം നീ....
ഓ.....ഓ....ഓ........(പല്ലവി)
ഓ....ഓമലാളേ എന്റെ മനസ്സിൽ പ്രേമമധുരം നീ..(2)

Song video

Watch on YouTube

Song details

Music: മോഹൻ സിത്താര

Film/album: സദാനന്ദന്റെ സമയം