Malayalam lyrics
ഓമലാളേ എന്റെ മനസ്സിൻ പ്രേമ മധുരം നീ പൂവു പോലെൻ നെഞ്ചിലുണരും ജീവ രാഗം നീ സ്വർഗ്ഗ ഗാനം പാടി അലയും സ്വപ്ന ഗായകൻ നീ ഓ (ഓമലാളേ...) ഹൃദയവീണ കമ്പി മീട്ടി മധുരഗാനം പാടി നീ (2) കുയിലിന്റെ വല്ലിയിൽ വീണ്ടും ഉണരുന്ന തേൻ മലർ പോലെ കരളിന്റെ കോവിലെന്നും കണി കണ്ട ദൈവം നീ ഓ... ഓമലാളേ എന്റെ മനസ്സിൻ പ്രേമ മധുരം നീ ഓ.. എന്റെ തോഴാ നെഞ്ചിനുള്ളിൽ പ്രേമ മധുരം നീ മധുര നൊമ്പരമായ് നീയെൻ മനസ്സിലാദ്യം വന്ന നാൾ(2) കനവിന്റെ നന്ദനമാകെ കള നാദ സുന്ദരമായ് ഇരുൾ നീക്കുവാനെൻ മുന്നിൽ പൊൻ ദീപനാളം നീ ഓ..(ഓമലാളേ...) ------------------------------------------------------------------
Song video
Song details
Music: മോഹൻ സിത്താര
Raaga: മോഹനം
Film/album: സദാനന്ദന്റെ സമയം
- Singer: കെ ജെ യേശുദാസ്സുജാത മോഹൻ
- Film / album: സദാനന്ദന്റെ സമയം
- Composer: മോഹൻ സിത്താര
- Lyricist: യൂസഫലി കേച്ചേരി