Malayalam lyrics
ഓലോലം വീശുന്ന കുഞ്ഞുകുഞ്ഞുതെന്നലിൽ താലോലം ചെയ്യുന്ന തുളളിമഞ്ഞുതൂവലേ പനിനീരുമായോ പകൽമായവേ കുളിരൂറുമെൻ തളിരോർമ്മയിൽ നീതേടുന്ന പൂചൂടുന്നു ഞാനുമെൻ കിനാവുമായ് [ ഓലോലം.... ആ ....ആ....ആ.... ഉം.... ഉം.....ഉം..... താരാജാലം തിരുമിഴിചിമ്മവേ ഓ...ഓ.... ഓ തീരാമോഹം ഇതൾ ചൂടവേ മഞ്ഞക്കണികൊന്നകൊമ്പത്തിരിക്കുമീ കുഞ്ഞിക്കിളിക്കുരുന്നൊരു പാട്ടുമൂളി നിന്നെചൊല്ലി തുടിക്കുമെന്നുള്ളിന്നുള്ളിൽ തെന്നിതെന്നിതുളുമ്പുന്നൊരീണംപോലെ പൊന്നാമ്പൽ പൂക്കുമെന്നുള്ളിൽ നുരയുമരിയ നിനവായ് [ ഓലോലം..... താനേപാടും ലയവീണയായിവാ ഓ .... ഓ...ഓ താളംതേടാം ഇനിനമ്മളിൽ മായാജാലപീലിതുമ്പാലുളളിന്നുള്ളിൽ ചായംചാലിച്ചെങ്ങോമായും സായംസന്ധ്യേ നിന്നെതേടിപാടികൂടെപോരുംനേരം മിന്നിതെന്നുംപൊന്നുംമുത്തും കൊണ്ടേപോരാം മാറോടുമാറുചേർന്നെന്നും മടിയിലലസമലിയാം [ ഓലോലം...
Song details
Music: ടോമിൻ ജെ തച്ചങ്കരി
Film/album: കുസൃതിക്കാറ്റ്
- Singer: കെ ജെ യേശുദാസ്
- Film / album: കുസൃതിക്കാറ്റ്
- Composer: ടോമിൻ ജെ തച്ചങ്കരി
- Lyricist: ഗിരീഷ് പുത്തഞ്ചേരി