Malayalam lyrics
ഓ സായം സന്ധ്യാ തീരം ശൂന്യമായി ഓ കണ്ണീർ മേഘപ്രാവും യാത്രയായി ഏകാന്ത രാവിന്റെ കാണാക്കൂരയിൽ മായും നിലാവും ഞാനും മാത്രയായി നിന്നോർമ്മയെല്ലാം മാറോട് ചേർത്തെൻ മായാ വേണുനാദം മൂകമായി ഓ സായം സന്ധ്യാ തീരം ശൂന്യമായി കഴിഞ്ഞതെല്ലാം കനവുകൾ പോലെ കരളിൽ തെളിയും നാളുകളായി നിറങ്ങളേഴും കരിയില പോലെ കനലിൽ കരിയും രാവുകളായി .. കാതരമേതോ കിളിമൊഴിയുന്നു പ്രേമാർദ്രമാകും ഗീതകം ലോലമീ പാതിരാ ചില്ലയിൽ.. ഓ സായം സന്ധ്യാ തീരം ശൂന്യമായി ഓ കണ്ണീർ മേഘ പ്രാവും യാത്രയായി മിഴി നനഞ്ഞും വിഭലമലഞ്ഞും വിരഹിണിയാകും വിസ്മയ സന്ധ്യേ അകലെയെങ്ങാണഭയകുടീരം അലിവിൽ പൂക്കും പ്രണയ കുടീരം വിടപറയുന്നെൻ മിഴി നിറയുമ്പോൾ വിങ്ങുന്നതിന്നെൻ നൊമ്പരം സാന്തമാം എന്റെയീ നൊമ്പരം ഓ സായം സന്ധ്യാ തീരം ശൂന്യമായി ഓ കണ്ണീർ മേഘ പ്രാവും യാത്രയായി ഏകാന്ത രാവിന്റെ കാണാക്കൂരയിൽ മായും നിലാവും ഞാനും മാത്രയായി നിന്നോർമ്മയെല്ലാം മാറോട് ചേർത്തെൻ മായാ വേണുനാദം മൂകമായി ഓ സായം സന്ധ്യാ തീരം ശൂന്യമായി ഓ കണ്ണീർ മേഘ പ്രാവും യാത്രയായി
Song details
Music: സി തങ്കരാജ്
Film/album: തില്ലാന തില്ലാന
- Singer: കെ എസ് ചിത്രഎം ജി ശ്രീകുമാർ
- Film / album: തില്ലാന തില്ലാന
- Composer: സി തങ്കരാജ്
- Lyricist: ഗിരീഷ് പുത്തഞ്ചേരി