Malayalam lyrics
ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം.. ഓ..പ്രിയേ..എൻ പ്രാണനിലുണരും ഗാനം.. അറിയാതെ ആത്മാവിൽ ചിറകു കുടഞ്ഞോരഴകെ.. നിറമിഴിയിൽ ഹിമകണമായ് അലിയുകയാണീ വിരഹം.. ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം.. ഓ..പ്രിയേ..എൻ പ്രാണനിലുണരും ഗാനം.. ജന്മങ്ങളായ്..പുണ്യോദയങ്ങളായ്..കൈവന്ന നാളുകൾ.. കണ്ണീരുമായ്..കാണാക്കിനാക്കളായ്..നീ തന്നൊരാശകൾ.. തിരതല്ലുമെതു കടലായ് ഞാൻ..തിരയുന്നതെതു ചിറകായ് ഞാൻ.. പ്രാണന്റെ നോവിൽ..വിടപറയും കിളിമകളായ്..എങ്ങു പോയി നീ.. ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം.. ഓ..പ്രിയേ..എൻ പ്രാണനിലുണരും ഗാനം.. വർണ്ണങ്ങളായ്...പുഷ്പ്പോത്സവങ്ങളായ്..നീ എന്റെ വാടിയിൽ.. സംഗീതമായ്..സ്വപനാടനങ്ങളിൽ..നീ എന്റെ ജീവനിൽ.. അലയുന്നതെതു മുകിലായ് ഞാൻ..അണയുന്നതെതു തിരിയായ് ഞാൻ... ഏകാന്ത രാവിൽ..കനലെരിയും കഥ തുടരാൻ..എങ്ങു പോയി നീ.. ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം.. ഓ..പ്രിയേ..എൻ പ്രാണനിലുണരും ഗാനം.. അറിയാതെ ആത്മാവിൽ ചിറകു കുടഞ്ഞോരഴകെ.. നിറമിഴിയിൽ ഹിമകണമായ് അലിയുകയാണീ വിരഹം.. ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം.. ഓ..പ്രിയേ..എൻ പ്രാണനിലുണരും ഗാനം..
Song details
Music: ഔസേപ്പച്ചൻ
Film/album: അനിയത്തിപ്രാവ്
- Singer: കെ ജെ യേശുദാസ്
- Film / album: അനിയത്തിപ്രാവ്
- Composer: ഔസേപ്പച്ചൻ
- Lyricist: എസ് രമേശൻ നായർ