Malayalam lyrics
ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം ഓ പ്രിയേ പ്രാണനിലുണരും ഗാനം അറിയാതെ ആത്മാവിൽ ചിറകു കുടഞ്ഞോരഴകേ നിറമിഴിയിൽ ഹിമകണമായ് അലിയുകയാണീ വിരഹം ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം ഓ പ്രിയേ എൻ പ്രാണനിലുണരും ഗാനം ജന്മങ്ങളായ് പുണ്യോദയങ്ങളായ് കൈവന്ന നാളുകൾ കണ്ണീരുമായ് കാണാക്കിനാക്കളായ് നീ തന്നൊരാശകൾ തിരതല്ലുമേതു കടലായ് ഞാൻ പിടയുന്നതേതു ചിറകായ് ഞാൻ പ്രാണന്റെ നോവിൽ വിടപറയും കിളിമകളായ് എങ്ങു പോയി നീ ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം ഓ പ്രിയേ എൻ പ്രാണനിലുണരും ഗാനം വർണ്ണങ്ങളായ് പുഷ്പോത്സവങ്ങളായ് നീ എന്റെ വാടിയിൽ സംഗീതമായ് സ്വപ്നാടനങ്ങളിൽ നീ എന്റെ ജീവനിൽ അലയുന്നതേതു മുകിലായ് ഞാൻ അണയുന്നതേതു തിരിയായ് ഞാൻ ഏകാന്തരാവിൽ കനലെരിയും കഥ തുടരാൻ എങ്ങുപോയി നീ ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം ഓ പ്രിയേ പ്രാണനിലുണരും ഗാനം അറിയാതെ ആത്മാവിൽ ചിറകു കുടഞ്ഞോരഴകേ നിറമിഴിയിൽ ഹിമകണമായ് അലിയുകയാണീ വിരഹം ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം ഓ പ്രിയേ എൻ പ്രാണനിലുണരും ഗാനം
Song video
Song details
Music: ഔസേപ്പച്ചൻ
Film/album: അനിയത്തിപ്രാവ്
- Singer: എം ജി ശ്രീകുമാർഅരുന്ധതിസുജാത മോഹൻ
- Film / album: അനിയത്തിപ്രാവ്
- Composer: ഔസേപ്പച്ചൻ
- Lyricist: എസ് രമേശൻ നായർ