Malayalam lyrics
നവയുഗ യവനിക ഞൊറികൾ വിടർത്തി പ്രകാശ തിലകം ചാർത്തി മനുഷ്യ ജീവിത കഥാനുഗായികളിതിലെ വരുമോ വീണ്ടും വീണ്ടും (നവയുഗ യവനിക ഞൊറികൾ) യവന പുരാണ കഥകൾ വിടർന്നൊരു സ്വരവർണ്ണാക്ഷര മാലകളെ സ്വരവർണ്ണാക്ഷര മാലകളെ വ്യാസനും ഹോമറും പാടി ഉണർത്തിയ മൂല്ല്യ വിഷാദ വിഹംഗങ്ങളെ മൂല്ല്യ വിഷാദ വിഹംഗങ്ങളെ വരുമോ ഇതിലെ വരുമോ ഇത്തിരി സ്വപ്നവും കണ്ണുനീരും ഇണചേർന്ന ഗാഥകൾ ആലപിക്കാൻ ആലപിക്കാൻ (നവയുഗ യവനിക ഞൊറികൾ വിടർത്തി ) മരുഭൂമികളായി ഹൃദയം മാറിയ മൃഗ ചോദനയുടെ നാളുകളിൽ മൃഗ ചോദനയുടെ നാളുകളിൽ അപരന് നിത്യം നരകം പണിയും തിമിരാന്ധതയുടെ നാടുകളിൽ തിമിരാന്ധതയുടെ നാടുകളിൽ വരുമോ പാടാൻ വരുമോ ഇത്തിരി സ്വപ്നവും കണ്ണുനീരും ഇണചേർന്ന ഗാഥകൾ ആലപിക്കാൻ ആലപിക്കാൻ (നവയുഗ യവനിക ഞൊറികൾ വിടർത്തി )
Song details
Music: ബിജിബാൽ
Film/album: ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്
- Singer: ഗണേശ് സുന്ദരം
- Film / album: ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്
- Composer: ബിജിബാൽ
- Lyricist: റഫീക്ക് അഹമ്മദ്
- Singer: ജി ശ്രീറാം