Malayalam lyrics
നടരാജപദധൂളി ചൂടി ഹിമഗിരിനന്ദിനി നടമാടി ഉത്തുംഗകൈലാസശൃംഗങ്ങളിൽ ഉത്താളലഹരീതരംഗങ്ങളിൽ (നടരാജ...) ഭാരതമുനീന്ദ്രനു നൃത്തം പഠിപ്പിച്ച ഭവനുടെ ഡമരുവിൻ തുടിപ്പുകളിൽ അഴകല വിടർന്നു, അഴലുകളകന്നു നൂപുരധ്വനികൾ നവരസം പകർന്നൂ (നടരാജ...) കാലാരികോപത്താൽ ചാമ്പലായ് മാറിയ കാമകളേബരം പുനർജ്ജനിച്ചൂ... അണിവില്ലു കുലച്ചൂ, അനുരാഗമുയിർത്തു നാദമഞ്ജരിയിൽ നവരസം നുരഞ്ഞൂ (നടരാജ...)
Song video
Song details
Music: ബോംബെ രവി
Raaga: ഹംസധ്വനി
Film/album: മനസ്സിൽ ഒരു മഞ്ഞുതുള്ളി
- Singer: കെ ജെ യേശുദാസ്
- Film / album: മനസ്സിൽ ഒരു മഞ്ഞുതുള്ളി
- Composer: ബോംബെ രവി
- Lyricist: എം ഡി രാജേന്ദ്രൻ