Malayalam lyrics
നന്മനിറഞ്ഞവളേ കന്യാമറിയമേ നിന്റെ സ്നേഹത്തിൽ പൊൻകുടക്കീഴിൽ ഞങ്ങളിന്നാശ്വസിക്കുന്നു,നിന്നിൽ ഞങ്ങൾ സമാശ്വസിക്കുന്നു നന്മനിറഞ്ഞവളേ കന്യാമറിയമേ നിന്റെ സ്നേഹത്തിൽ പൊൻകുടക്കീഴിൽ ഞങ്ങളിന്നാശ്വസിക്കുന്നു,നിന്നിൽ ഞങ്ങൾ സമാശ്വസിക്കുന്നു ഞങ്ങൾ അനാഥർ ആലംബഹീനർ ഞങ്ങൾ അനാഥർ ആലംബഹീനർ തൂവാതെ പോകുന്ന മഴമുകിൽത്താരയിൽ അലയുന്ന വേഴാമ്പൽ ഞങ്ങൾ അനുഗ്രഹിക്കൂ അമ്മേ കൃപ ചൊരിയൂ ഏകൂ നിൻ പ്രേമത്താൽ മഴ ചൊരിയൂ അനുഗ്രഹിക്കൂ അമ്മേ കൃപ ചൊരിയൂ ഏകൂ നിൻ പ്രേമത്താൽ മഴ ചൊരിയൂ നിത്യസഹായ മാതേ നിൻ മക്കൾക്കായ് പ്രാർത്ഥിക്കണേ നിത്യസഹായ മാതേ നിൻ മക്കൾക്കായ് പ്രാർത്ഥിക്കണേ നന്മനിറഞ്ഞവളേ കന്യാമറിയമേ നിന്റെ സ്നേഹത്തിൽ പൊൻകുടക്കീഴിൽ ഞങ്ങളിന്നാശ്വസിക്കുന്നു,നിന്നിൽ ഞങ്ങൾ സമാശ്വസിക്കുന്നു അംഗവിഹീനർ അന്ധത വന്നവർ അംഗവിഹീനർ അന്ധത വന്നവർ സായാഹ്നസാനുവിൽ മിഴിയിതൾ വാടിയ അലരിന്റെ നാളങ്ങൾ ഞങ്ങൾ അനുഗ്രഹിക്കു അമ്മെ കൃപ ചൊരിയൂ പാടാൻ നിൻ സ്നേഹത്തിൽ കഥപറയാൻ അനുഗ്രഹിക്കു അമ്മെ കൃപ ചൊരിയൂ പാടാൻ നിൻ സ്നേഹത്തിൽ കഥപറയാൻ നിത്യസഹായ മാതേ നിൻ മക്കൾക്കായ് പ്രാർത്ഥിക്കണേ നിത്യസഹായ മാതേ നിൻ മക്കൾക്കായ് പ്രാർത്ഥിക്കണേ നന്മനിറഞ്ഞവളേ കന്യാമറിയമേ നിന്റെ സ്നേഹത്തിൽ പൊൻകുടക്കീഴിൽ ഞങ്ങളിന്നാശ്വസിക്കുന്നു,നിന്നിൽ ഞങ്ങൾ സമാശ്വസിക്കുന്നു, നിന്നിൽ ഞങ്ങൾ സമാശ്വസിക്കുന്നു.
Song details
Music: എം ജി ശ്രീകുമാർ
Film/album: ചതുരംഗം
- Singer: കെ എസ് ചിത്രകോറസ്
- Film / album: ചതുരംഗം
- Composer: എം ജി ശ്രീകുമാർ
- Lyricist: ഗിരീഷ് പുത്തഞ്ചേരി