Malayalam lyrics
നിഴല്‍ക്കൂട്ടിലെ നീലക്കിളിപ്പൈതലേ പറയാതെ അറിയാതെ വഴി മാറിയോ നീ( നിഴല്‍ക്കൂട്ടിലെ) കതിരും പതിരും വിളയും കാട്ടില്‍ ചിറകടി കേട്ടില്ല ആലോലം കാവിലെങ്ങും മാമ്പൂ കണ്ടില്ല മഞ്ചാടിക്കാടു ചുറ്റും നീലപ്പൊന്മാനേ മിണ്ടാട്ടം കൂടാതെ പമ്മിനില്പാണോ പൊങ്ങിത്താണും മിന്നിപ്പാഞ്ഞും- അടവു പതറിയൊടുവില്‍ ചുണ്ടില്‍ ചൂണ്ടിക്കൊണ്ടേ പോന്നോരരിയ കനകമെവിടെ എല്ലാം ഏതോ മായാജാലമായ് കതിരും പതിരും വിളയും കാട്ടില്‍ ചിറകടി കേട്ടല്ലോ ആലോലം കാവിലെങ്ങും മാമ്പൂ പൂത്തല്ലോ കാലം പോയ് കാര്‍മേഘം പെയ്തൊഴിഞ്ഞേ പോയ് തന്നാരം പുന്നാരം കാറ്റുണര്‍ന്നേ പോയ് പാരാവാര പൂരം പൊങ്ങും കടവിലലസം അലയാം തേനും തിനയും തമ്മില്‍ പങ്കിടാം കതിരും പതിരും വിളയും കാട്ടില്‍ ചിറകടി കേട്ടില്ലോ ആലോലം കാവിലെങ്ങും മാമ്പൂ പൂത്തല്ലോ
Song details
വര്‍ഷം: 1994
സംഗീതം: എം ജി രാധാകൃഷ്ണന്‍
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
ഗായകര്‍: എം ജി ശ്രീകുമാര്‍
രാഗം: മദ്ധ്യമാവതി
ഹിന്ദുസ്ഥാനി രാഗം: മദ്‌ഹ്‌മദ് സാരംഗ്, മാധ്യമദി സാരംഗ്
അഭിനേതാക്കള്‍: സിദ്ദിഖ്, തിലകൻ, ദേവയാനി
വിശദവിവരങ്ങള്‍: ആദർശ് കെ ആർ
വിഡിയോ: ഗാനസ്നേഹി
Album: കിന്നരിപ്പുഴയോരം
- Singer: എം ജി ശ്രീകുമാര്‍
- Film / album: കിന്നരിപ്പുഴയോരം
- Composer: എം ജി രാധാകൃഷ്ണന്‍
- Lyricist: ഗിരീഷ് പുത്തഞ്ചേരി