Malayalam lyrics
നീയുറങ്ങിയോ നിലാവേ മഴനിലാവേ പെയ്തിറങ്ങിവാ തുളുമ്പും മിഴിതലോടാന്‍ ഒരു താരാട്ടിന്‍ തണലായ് മാറാം നറുവെണ്‍തൂവല്‍ തളിരാല്‍ മൂടാം ഇടനെഞ്ചില്‍ കൂട്ടും കാണാക്കൂട്ടില്‍ ഇടറും കിളിയുറങ്ങ് നീയുറങ്ങിയോ നിലാവേ മഴനിലാവേ മനസ്സിനുള്ളിലെങ്ങോ മിന്നി തെന്നും മയില്‍പ്പീലിപ്പൂവാടിയോ തണലില്‍ ഇളവേല്ക്കും ഉള്ളിന്നുള്ളില്‍ ചെറുമുള്ളുകള്‍ കൊണ്ടുവോ നീ വിതുമ്പിയെന്നാല്‍ പിടയുന്നതെന്റെ കരളല്ലയോ ഓണക്കാറ്റായ് തഴുകിടാം ഓമല്പ്പാട്ടായ് ഒഴുകിടാം ഉരുകാതുതിരാതുറങ്ങാന്‍ മലര്‍ മകളെ വായോ നീയുറങ്ങിയോ നിലാവേ മഴനിലാവേ പെയ്തിറങ്ങിവാ തുളുമ്പും മിഴി തലോടാന്‍ കുരുന്നു ചിറകോടെ കൊഞ്ചിത്തുള്ളും കുളിർ മഞ്ഞുനീർത്തുമ്പികൾ അരിയ തിരിനാളം ദൂരെക്കണ്ടാൽ പുതു പൂവുപോൽ പുൽകുമോ വേനലാണു ദൂരെ വെറുതെ പറന്നു മറയല്ലെ നീ വാടിപ്പോകും കനവുകൾ നീറിപ്പൊള്ളും ചിറകുകൾ മനസ്സിൻ മടിയിൽ മയങ്ങാൻ കിളിമകളേ വായോ നീയുറങ്ങിയോ നിലാവേ മഴനിലാവേ പെയ്തിറങ്ങിവാ തുളുമ്പും മിഴിതലോടാന്‍ ഒരു താരാട്ടിന്‍ തണലായ് മാറാം നറുവെണ്‍തൂവല്‍ തളിരാല്‍ മൂടാം ഇടനെഞ്ചില്‍ കൂട്ടും കാണാക്കൂട്ടില്‍ ഇടറും കിളിയുറങ്ങ് നീയുറങ്ങിയോ നിലാവേ മഴനിലാവേ
Song video
Song details
Music: എസ് പി വെങ്കടേഷ്
Raaga: ശിവരഞ്ജിനി
Film/album: ഹിറ്റ്ലർ
- Singer: കെ ജെ യേശുദാസ്
- Film / album: ഹിറ്റ്ലർ
- Composer: എസ് പി വെങ്കടേഷ്
- Lyricist: ഗിരീഷ് പുത്തഞ്ചേരി