Malayalam lyrics
നീയറിഞ്ഞോ നീലക്കുഴലീ നിന്നെ വിളിയ്ക്കുന്നൂ മാനസം..(2) എത്ര വിളിച്ചാലും എന്തു പറഞ്ഞാലും എന്നോടെന്തിനീ നീരസം...(2) എന്നോടെന്തിനീ നീരസം.............. നീയറിഞ്ഞോ നീലക്കുഴലീ നിന്നെ വിളിയ്ക്കുന്നൂ മാനസം..നീയറിഞ്ഞോ.. കണ്ടൂ നിന്നെ കണ്ടൂ ഒരു കല്പക പൊൻത്തളിർ പോലേ... വിണ്ണിൽ നീലവിണ്ണിൽ പൂത്ത പൊൻത്തിങ്കൾ പൂങ്കുല പോലേ...(2) എന്ന് വരും പ്രേമത്തിൻ പൂന്തേൻ എന്ന് തരും നീ ആശക്കിളീ....(2) ആശക്കിളീ.............ആശക്കിളീ............ഓ...ഓ.....ഓ.... നീയറിഞ്ഞോ നീലക്കുഴലീ നിന്നെ വിളിയ്ക്കുന്നൂ മാനസം..നീയറിഞ്ഞോ.. കണ്ണിൽ നീലക്കണ്ണിൽ നല്ല വർണ്ണക്കിനാവുകളാണോ.... ചുണ്ടിൽ ഇളം ചുണ്ടിൽ പ്രേമച്ചെണ്ടിൻ പരാഗങ്ങളാണോ...(2) നിൻ മനസ്സിൻ കോരിത്തരിപ്പുകളെന്നു തരും നീ ആറ്റക്കിളീ.....(2) ആറ്റക്കിളീ....ആറ്റക്കിളീ....ഓ....ഓ.....ഓ.........(പല്ലവി) നീയറിഞ്ഞോ നീലക്കുഴലീ നിന്നെ വിളിയ്ക്കുന്നൂ മാനസം..(2) നീയറിഞ്ഞോ................
Song video
Song details
Music: മോഹൻ സിത്താര
Film/album: സദാനന്ദന്റെ സമയം
- Singer: കെ ജെ യേശുദാസ്
- Film / album: സദാനന്ദന്റെ സമയം
- Composer: മോഹൻ സിത്താര
- Lyricist: യൂസഫലി കേച്ചേരി