Malayalam lyrics
നീയെന്റെ പാട്ടില്‍ ശ്രീരാഗമായി മാറോടു ചേരും മൺവീണയായി താനേ തുളുമ്പും താരാട്ടുപോലെ സ്നേഹാര്‍ദ്രമാകും തൂമഞ്ഞുപോലെ നീ വാ എന്‍ ചാരെ നീയെന്റെ പാട്ടില്‍ ശ്രീരാഗമായി മാറോടു ചേരും മൺവീണയായി തൊടുമ്പോള്‍ തുടിക്കും പൊന്‍പൂവേ നീയിന്നെന്‍ സ്വന്തം വിതുമ്പും മനസ്സില്‍ നീ പൂത്താല്‍ ഈ ജന്മം ധന്യം ആദ്യമായ് കണ്ട നിന്‍ ആര്‍ദ്രമാം പുഞ്ചിരി കൊതിയോടെന്നും എന്നുള്ളില്‍ ചാര്‍ത്താന്‍ നീയെന്റെ പാട്ടില്‍ ശ്രീരാഗമായി മാറോടു ചേരും മൺവീണയായി ഇരുട്ടില്‍ കൊളുത്തും പൊൻ നാളം നിന്‍ സ്നേഹം മാത്രം ഉഷസ്സില്‍ തുളുമ്പും ഭൂപാളം നിന്‍ പുണ്യം മാത്രം പൂമുളം ചില്ലയില്‍ പൂനിലാപക്ഷിപോല്‍ മൊഴി തേടുന്നു എന്നുള്ളില്‍ മൌനം (നീയെന്റെ പാട്ടില്‍ ശ്രീരാഗമായി)
Song video
Song details
Music: മോഹൻ സിത്താര
Raaga: ആഭേരി
Film/album: നക്ഷത്രതാരാട്ട്
- Singer: കെ ജെ യേശുദാസ്സുജാത മോഹൻ
- Film / album: നക്ഷത്രതാരാട്ട്
- Composer: മോഹൻ സിത്താര
- Lyricist: ഗിരീഷ് പുത്തഞ്ചേരി