Malayalam lyrics

എന്നുൾത്താപമോരോന്നായ് 
നിന്നിലേകുന്നു 
വാഴ്വിൻ സ്നേഹമേ
നീറും മുൾപ്പടർപ്പായെൻ 
പ്രാണനാളുമ്പോൾ 
ചേർത്തണയ്ക്കണേ 
എന്നുൾത്താപമോരോന്നായ് 
നിന്നിലേകുന്നു 
വാഴ്വിൻ സ്നേഹമേ
നീറും മുൾപ്പടർപ്പായെൻ 
പ്രാണനാളുമ്പോൾ 
ചേർത്തണയ്ക്കണേ 
നീയാണെന്നാകാശം 
നോവുമ്പോഴും 
ആത്മാവിന്നാനന്ദം 
തൂവുമ്പോഴും 
കണ്മുന്നിൽ കാണും ദൂരങ്ങളിൽ 
കാണാതെ പോകുന്നുള്ളകങ്ങൾ 
തോരാതെ പെയ്യും നേരങ്ങളിൽ 
കേൾക്കാതെ പോകും നൊമ്പരങ്ങൾ
നീയാണെന്നാകാശം 
നോവുമ്പോഴും 
ആത്മാവിന്നാനന്ദം 
തൂവുമ്പോഴും

Song details

Music: മാത്യൂസ് പുളിക്കൻ

Film/album: കാതൽ - ദി കോർ

Song video

Watch on YouTube