Malayalam lyrics
നിറതിങ്കളോ മണിദീപമോ മുഖമോ നിലാപൂവോ കുളിരൂറൂമീ രാവിൻ അരികിൽ സ്വയം അണയുന്നുവോ മധുമാസമായ് നിന്നോർമകൾ ആറാടുമാതിരയിൽ വെൺനിറതിങ്കളോ മണിദീപമോ ....(2) മന്ത്രവീണകൾ പാടുമോ മൺചെരാതുകൾ പൂക്കുമോ മാനുറങ്ങും മിഴികളിൽ മൗനരാഗം നീന്തുമോ( 2 ) ഇനിയുമീ സ്വരവനികയിൽ തളിരെഴുതുമോ മുഖപൗർണമി പനി സരിസനീ സസ്സാ സനിധപ മധ നിരിനിധ മമ്മ മഗരിസ സാസ രീരി ഗാഗ മധനിരിസ നിറതിങ്കളോ മണിദീപമോ.... ചന്ദനകുളിർ കാറ്റിലോ സന്ധ്യതൻ തിരഞ്ഞൊറിയിലോ വെണ്ണിലാവിൻ തൂവലായ് വർണ്ണരാജികൾ തീർത്തു നീ (2) ഒഴുകുമീ നിഴലരുവികൾ കഥയറിയുമോ സുഖശയ്യയിൽ പനി സരിസനീ സസ്സാ സനിധപ മധ നിരിനിധ മമ്മ മഗരിസ സാസ രീരി ഗാഗ മധനിരിസ നിറതിങ്കളോ മണിദീപമോ....
Song video
Song details
Music: രാജാമണി
Film/album: സത്യഭാമയ്ക്കൊരു പ്രേമലേഖനം
Song video
- Singer: കെ ജെ യേശുദാസ്
- Film / album: സത്യഭാമയ്ക്കൊരു പ്രേമലേഖനം
- Composer: രാജാമണി
- Lyricist: എസ് രമേശൻ നായർ
- Singer: കെ എസ് ചിത്ര