Malayalam lyrics
നിറകുടമായ് അവൾ വിളങ്ങീ മധുരിമയിൽ മനം തിളങ്ങീ ഉണരുകയായീണം സ്നേഹരാരീരം ഇതു ത്യാഗ സംഗീതം നിറകുടമായ് അവൾ വിളങ്ങീ മധുരിമയിൽ മനം തിളങ്ങീ ഉണ്മതൻപുകൾക്കൊടി പെണ്മയായ്പ്രഭാഞ്ജലി (2) സേവ ചെയ്തിടിൽ അവൾ പൂർണ്ണ താപമായ് മധുമൊഴിയായ് മിഴിയൊളിയായ് കരൾകവരും അവൾ കനിവാൽ നിറകുടമായ് അവൾ വിളങ്ങീ മധുരിമയിൽ മനം തിളങ്ങീ ഉണരുകയായീണം സ്നേഹരാരീരം ഇതു ത്യാഗ സംഗീതം ജന്മമേകിടാതെയും അമ്മയാകുമത്ഭുതം (2) ഭൂമിയാണവൾ നിറദീപമാണവൾ അവൾ ലളിത കർമ്മ നിരത ദൈവമെഴുതും നല്ല കവിത നിറകുടമായ് അവൾ വിളങ്ങീ മധുരിമയിൽ മനം തിളങ്ങീ ഉണരുകയായീണം സ്നേഹരാരീരം ഇതു ത്യാഗ സംഗീതം
Song video
Song details
Music: എസ് പി വെങ്കടേഷ്
Film/album: സായന്തനം
- Singer: കെ എസ് ചിത്ര
- Film / album: സായന്തനം
- Composer: എസ് പി വെങ്കടേഷ്
- Lyricist: ശ്രീകുമാരൻ തമ്പി